കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച കുറ്റത്തിന് കോതമംഗലം താലൂക്ക് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്ത് വറവുങ്കൽ വീട്ടിൽ കേശവൻ മകൻ തങ്കച്ചൻ 65 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തു ഒരു അബ്കാരി കേസ് എടുത്തിട്ടുള്ളതാണ്. കേസ് രേഖകളും തൊണ്ടിമുതലുകളും പ്രതിയെയും തുടർനടപടികൾക്കായി കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് കൈമാറിയിട്ടുള്ളതാണ് .ടി കേസ് കുട്ടമ്പുഴ എക്സൈസ്റേഞ്ച് ഓഫീസിൽ ക്രൈം നമ്പർ 01/2025 ആയി അബ്കാരി ആക്ട് സെക്ഷൻ 8 ( 1)&(2) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജിമ്മി വി. എൽ. ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സുമേഷ് കുമാർ കെ. എം. ഷിജീവ് കെ. ജി. രാജേഷ് കെ. കെ. എക്സൈസ് ഡ്രൈവർ നന്ദു ശേഖരൻ എന്നിവരും ഉണ്ടായിരുന്നു.ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.