കോതമംഗലം: കോതമംഗലം കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് ഓഫീസ് കെട്ടിടം കാല പഴക്കത്തിൽ അപകട അവസ്ഥയിലായി.നവീകരിച്ച പുതിയ കെ എസ് ആർ ടി സി ബിൽഡിങ്ങിന്റെ ഉദ്ഘാടനം വൈകുന്നതിനാൽ പഴയ കെട്ടിടത്തിൽ നിന്ന് ഇത് മാറ്റിയില്ല. എറണാകുളം ജില്ലയിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസ് ആണ് കോതമംഗലത്തേത്.എന്നാൽ അപകടകരമായി നിലനിൽക്കുന്ന പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന കെ എസ് ആർ ടി സി യുടെ ഓഫീസുകൾ, ഉദ്ഘാടനത്തിന് മുമ്പ് പുതിയ ബിൽഡിങ്ങിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
കെഎസ്ആർടിസി ഗ്യാരേജിന്റെ ഒരു ഭാഗവും,കൊറിയർ ഓഫീസുമാണ് നിലവിൽ അപകടകരമായഈ ബിൽഡിങ്ങിൽ പ്രവർത്തനം തുടരുന്നത്.
വളരെ മോശമായ അവസ്ഥയാണ് പഴയ ബിൽഡിങ്ങിൽ നിലവിലുള്ളത്. ബിൽഡിങ്ങിന് ഭീഷണിയായി ഒരു വൻമരം പുറകുവശത്തായി നിലനിൽക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.
എത്രയും പെട്ടെന്ന് കൊറിയർ ഓഫീസ് ഈ ബിൽഡിങ്ങിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. യാതൊരു സുരക്ഷാ മാനദണ്ഡവും ഒരുക്കാത്ത ഈ പഴയ കെട്ടിടത്തിൽ ദിനംപ്രതി 100 കണക്കിന് ആളുകളാണ് വന്നു പോകുന്നത്.
എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ വേണ്ട നടപടിയെടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
