കോതമംഗലം:ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് 2.34 കോടി രൂപ ചെലവഴിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിർമ്മിച്ച ആധുനീക ബസ് ടെർമിനൽ( ഹരിത ടെർമിനൽ )ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നാടിന് സമർപ്പിക്കുകയും നിരവധി പുതിയ ബസ്സുകളും സർവീസുകളിലും ഈ അവസരത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.അതിൽ ഒന്നായ 6.30 കോതമംഗലം- തിരുവനന്തപുരം A/C പ്രീമിയം സൂപ്പർഫാസ്റ്റ് കെഎസ്ആർടിസിലെ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിന്റെ ഭാഗമായും, ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങളുടെ ഭാഗമായും കെഎസ്ആർടിസി യൂണിറ്റിൽ ‘HILL VALLEY’ എന്ന സ്ഥാപനം സൂപ്പർ ക്ലാസ് ബസുകളിൽ യാത്രക്കാർക്ക് കുടിവെള്ളവും സ്നാക്സും നൽകുന്ന പ്രാരംഭ പദ്ധതിയുടെ ഉദ്ഘാടനം മൂന്നാർ- ബാംഗ്ലൂർ ബസ്സിലെ യാത്രക്കാർക്ക് കുടിവെള്ളവും സ്നാക്സ് അടങ്ങുന്ന കിറ്റും നൽകി ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.ചടങ്ങിൽ ഹിൽവാലി കമ്പനിയുടെ മാനേജർ ഡയറക്ടർ ഹരിശങ്കർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കെ എ, അഡ്വക്കേറ്റ് ജോസ് വർഗീസ്, ബേബി പൗലോസ് ,എ ടി ഒ ജെ നിജാമുദീൻ , കൺട്രോളിങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു.


























































