കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോ മാലിന്യമുക്ത ഡിപ്പോയായി പ്രഖ്യാപിച്ചു. ഡിപ്പോ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ മാലിന്യ ഡിപ്പോയായുള്ള പ്രഖ്യാപനം നടത്തി. ഡിപ്പോയിലെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ശോഭന പബ്ലിക് സ്കൂൾ ആവിഷ്കരിക്കുന്ന “Sobhanature ”[Green miles with young miles]പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു.
കോതമംഗലം കെ.എസ്.ആർ.ടി.സി യൂണിറ്റിൽ മാലിന്യമുക്ത പ്രവർത്തനം മികച്ച രീതിയിൽ നടത്തിയ സ്പെഷ്യൽ അസിസ്റ്റന്റ് പ്രീറ്റ്സി പോളിനെയും, ഹൌസ് കീപ്പിങ് ജീവനക്കാരായ സുനി പി .എ,റഷീദ അനീഷ്, എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ഡേവിസ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ .ജി ജോർജ്, ശോഭന പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ സിസ്റ്റർ ആനി ജോസ് സി എസ് എൻ , ജയന്തി ഗണേഷ് ,എ ടി ഒ നിജ്ജാമുദ്ധീൻ ജെ,ജി സി ഐ അനസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
