Connect with us

Hi, what are you looking for?

NEWS

കംഫർട്ട് സ്റ്റേഷൻ പൊട്ടി ഒലിച്ചിട്ടും കണ്ടില്ലെന്ന് നടിച്ചു കോതമംഗലത്തെ കെ എസ് ആർ ടി സി അധികൃതർ.

കോതമംഗലം : കോതമംഗലത്തെ കെ എസ് ആർ ടി സി സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ പൊട്ടി ഒലിക്കുന്നു. നടപടി എടുക്കാതെ അധികൃതർ. കൊറോണ പോലുള്ള സാംക്രമിക രോഗങ്ങൾ ജനങ്ങളെ ആശങ്കപ്പെടുത്തുപോൾ ആണ് ദിവസേന ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സ്റ്റാൻഡിൽ ആണ് ഇത്തരം സാഹചര്യം ഉണ്ടായിരിക്കുന്നത്.

മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് കൂടാതെ വിവിധ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന്റെ അടുത്താണ് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കുന്ന സംഭവം നടക്കുന്നത്. ആരോഗ്യ വകുപ്പും , ജനങ്ങളും മുൻകരുതലുകൾ എടുത്ത് സാംക്രമിക രോഗങ്ങളെ അകറ്റി നിർത്തുവാൻ പരിശ്രമിക്കുമ്പോൾ ആണ് കെ എസ് ആർ ടി സി അധികൃതരുടെ ഭാഗത്തുനിന്നുമുള്ള അവഗണന.

കെ എസ് ആർ ടി സി സ്റ്റാൻഡ് റോഡിൽ നിന്നും കോഴിപ്പിള്ളിയിലേക്ക് പോകുന്ന വഴി യാത്രക്കാരും ഇപ്പോൾ ദുർഗന്ധം അനുഭവിക്കേണ്ട അവസ്ഥയാണുള്ളത്. ജനങളുടെ ആരോഗ്യ പ്രശനങ്ങൾ മുൻനിർത്തി എത്രയും പെട്ടന്ന് അധികാരികൾ ഉചിതമായ നടപടികൾ കൈകൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You May Also Like

error: Content is protected !!