കോതമംഗലം: കോഴിപ്പിള്ളി ബോയ്സ് ടൗൺ വളപ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കിണർ വൃത്തിയാക്കാൻ എത്തിയ ജോലിക്കാരാണ് മൂർഖൻ പാമ്പിനെ കിണറിൽ ആദ്യം കണ്ടത്. ആശ്രമത്തിലെ ഫാദർ സനീഷ് കോതമംഗലം റേഞ്ച് ഓഫീസിലെ ഫോറസ്റ്റർ സന്തോഷിനെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
30 അടിയോളം താഴ്ചയുള്ള കിണറിൽ നിന്നും തോട്ടി ഉപയോഗിച്ച് മുകളിൽ കയറ്റിയാണ് പാമ്പിനെ പിടികൂടിയത്. അഞ്ചരയടിയോളം നീളവും ഏഴ് കിലോയോളം തൂക്കവും ഉണ്ടായിരുന്ന പാമ്പിനെ അതിസാഹസികമായാണ് വർഗീസ് പിടികൂടിയത്.



























































