കോതമംഗലം : 32 വർഷത്തെ സേവനത്തിന് ശേഷമാണ് കോഴിപ്പിള്ളി സ്കൂളിൽ നിന്നും എച്ച് എം എന്ന നിലയിൽ ഫ്രാൻസിസ് ജെ പുന്നോലിൽ വിരമിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി കോഴിപ്പിള്ളി സർക്കാർ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ സേവനം ചെയ്തു കൊണ്ട് സ്കൂളിനെ എല്ലാ തരത്തിലും മികച്ച നിലയിൽ എത്തിക്കാനുള്ള ശ്രമം ഇദ്ദേഹം നടത്തിയിരുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തെ കാലത്തെ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് 105 വർഷം പിന്നിട്ട കോഴിപ്പിള്ളി സർക്കാർ എൽപി സ്കൂളിനെ ഹൈടെക് സ്കൂളാക്കി മാറ്റുന്നതിന് നേതൃത്വം കൊടുത്തു.
കോതമംഗലം സബ് ജില്ലയിലെ മികച്ച പിടിഎ, MLA അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയെടുക്കുന്നതിനും സ്കൂളിനെ മികവാർന്ന കലാലയം ആയി ഉയർത്തുന്നതിനും ശ്രമങ്ങൾ നടത്തിട്ടുണ്ട്. സ്കൂൾ വളപ്പിൽ ജൈവ
പച്ചക്കറി കൃഷി, കരനെൽ കൃഷി, വായനാ ദിനാചരണം, ഓസോൺ ദിനാചരണം, കർഷക ദിനാചരണം തുടങ്ങി പoത്തിൽ മാത്രമല്ല പാട്യേതര വിഷയങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാക്കി കോഴിപ്പള്ളി സർക്കാർ സ്കൂളിലെ മാറ്റുന്നതിന് ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ നാലുവർഷമായി മാതൃഭൂമി സീഡ് അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
അതു കൊണ്ട് തന്നെ വാരപ്പെട്ടി പഞ്ചായത്തിൻ്റെ
നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തിനും സ്കൂളിനും ലഭിച്ചിട്ടുണ്ട്.
സ്കൂളിലെ കുട്ടികളെ എണ്ണത്തിലും ഏറെ മാറ്റങ്ങൾക്ക് ഫ്രാൻസ്
സാറിൻ്റെ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. കോതമംഗലം എം എൽ എ ആൻ്റണി ജോൺ പഠിച്ച
വിദ്യാലയമാണിത്. കോടി 87 ലക്ഷം രൂപയുടെ ഹൈടെക് കെട്ടിട നിർമ്മാണം സ്കൂളിനായി പൂർത്തിയായി വരുന്നുണ്ട്.