കോതമംഗലം :വ്യത്യസ്തമായി കോഴിപ്പിള്ളിയിലെ ഓണാഘോഷം. കോഴിപ്പിള്ളി കുടമുണ്ട കവല യുവജന വേദിയുടെ ഓണാഘോഷം സാധാരണയിലും വ്യത്യസ്തമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ചെളി ക്കണ്ടത്തിലെ ഓട്ടവും, ചെളിക്കണ്ടത്തിലെ ഫുഡ് ബോൾ മത്സരവും കാണികൾക്ക് ഏറെ ആവേശം നൽകുന്നതും പുതുമ പകരുന്നതുമായിരുന്നു. കൊച്ചുകുട്ടികളടക്കം നിരവധിപേർ രണ്ടു മത്സരങ്ങളിലും പങ്കാളികളായി.
ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ആഘോഷത്തിൽ വാർഡ് മെമ്പർമാരായ എയ്ഞ്ചൽ മേരി ജോബി,പി പി കുട്ടൻ, ഓണാഘോഷ കമ്മിറ്റി സെക്രട്ടറി ശ്രീജേഷ് ശ്രീധരൻ, ജോയിന്റ് സെക്രട്ടറി മാസ്റ്റർ ഇമ്മാനുവൽ ബിജു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഓണാഘോഷ കമ്മിറ്റി പ്രസിഡന്റ് മാത്യൂസ് ഔസേപ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് മാസ്റ്റർ അദ്വൈത് ബിജു കൃതജ്ഞതയും രേഖപ്പെടുത്തി. ആഘോഷത്തോടനുബന്ധിച്ച് ട്രാക്ക് ഗാനമേളയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികളും നടന്നു.
