കോതമംഗലം : മുവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടപ്പടി ഉപ്പുകണ്ടം സ്വദേശിയായ യുവാവ് മരിച്ചു. ഉപ്പുകണ്ടം മനക്കശ്ശേരിൽ സോമൻ പ്രീത ദമ്പതികളുടെ മൂത്തമകൻ അഖിൽ സോമൻ (33) ആണ് ചൊവ്വാഴ്ച്ച രാത്രി നടന്ന അപകടത്തിൽ മരിച്ചത്. അഖിൽ സഞ്ചരിച്ച ഇരുചക്ര വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു പരിക്ക് പറ്റിയ അഖിലിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിക്കുകയും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഇന്ന് രാവിലെ പതിനൊന്ന് മണിയോടുകൂടി ജീവൻ നഷ്ടപ്പെടുകയായിരുന്നു. സഹോദരൻ അഭിജിത്ത്. സംസ്കാരം നാളെ വെള്ളിയാഴ്ച്ച വീട്ടുവളപ്പിൽ.
