കോതമംഗലം: കോട്ടപ്പടി തോളേലി മാലിക്കുടി എൽദോസിന്റെ പശുക്കിടാവ് ഇരുപത്തിഅഞ്ച് അടി ആഴവും അഞ്ച് അടി വെള്ളവുമുള്ള കിണറ്റിൽ വീണു. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി കിടാവിനെ സുരക്ഷിതമായി പുറത്തെടുത്തു. അഗ്നി സേനാ ജീവനക്കാരായ ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ.എം.മുഹമ്മദ് ഷാഫി, എം.ആർ അനുരാജ്, എം. മുരുകൻ, ശ്യാം മോഹൻ, ഒ.ജി.രാജേഷ് കുമാർ ,
സൽമാൻ ഖാൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
