കോതമംഗലം : രാജ്യാന്തര ശ്രദ്ധയാകാർഷിച്ചു കോതമംഗലം സ്വദേശിയുടെ കോൾഡ്. ‘കോള്‍ഡി’ന് ബാഴ്‌സലോണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതിനകം പ്രവേശനം ലഭിച്ചു. മലയാള സിനിമാ രംഗത്ത് സഹ സംവിധായകനായും എഡിറ്ററായും സജീവമായ കോതമംഗലം കോട്ടപ്പടി സ്വദേശി അനൂപ് കെ.കെ. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കോൾഡ് (COLD). നിറങ്ങൾ കൊണ്ട് ചിത്രങ്ങള്‍ തീര്‍ക്കുമ്പോഴും ജീവിതത്തിന്റെ നിറം കെട്ട കയ്പുകളിലൂടെ സഞ്ചരിക്കുന്ന അനാഥയായ ഒരു കാലാകാരിയുടെ കഥയാണ് ‘കോള്‍ഡ്’ പറയുന്നത്. പുതുമുഖം മോനിഷാ മോഹനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭ്രമിപ്പിക്കുന്ന നഗര സൗന്ദര്യം കൊണ്ട് നിൽക്കുന്ന ഉത്തരേന്ത്യൻ നഗരങ്ങളുടെയും പടർന്നു കിടക്കുന്ന കടുകു പാടങ്ങളുടെ ഭംഗി നിറഞ്ഞു നിലക്കുന്ന ഗ്രാമങ്ങളുടെയും മറവിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന സാമൂഹിക ആരാജകത്തത്തിന്റെ അവശേഷിപ്പായ ഒരു പെൺക്കുട്ടിയുടെ കഥയാണ് ‘COLD’. ആഴമേറിയ സ്വപ്നങ്ങളുടെയും, മാനസികാവസ്ഥയെയും വികാരങ്ങളെയും വരെ സ്വാധീനിക്കുന്ന ഭൂതകാലത്തിന്റെയും അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ശാരീരികവും വൈകാരികവുമായ യാത്ര അവളുടെ പൂർവകാല ജീവിതത്തിന്റെ ചിത്രം അനാവരണം ചെയ്യുന്നു, അത് വരെ അവളെ വേട്ടയാടികൊണ്ടിരുന്ന സ്വപ്നത്തിനും, പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരമായി ആ യാത്ര മാറുകയായിരുന്നു. സഹാനുഭൂതിയുടെ സന്നദ്ധ സേവനമെന്ന ലേബലിൽ സ്ത്രീകളുടെ സംരക്ഷകരായി കടന്നു വരുന്ന ചിലർ ഇപ്പോഴും നമുക്കിടയിൽ ഒരു ആർത്തിയോടെ ഒളിച്ചിരിക്കുകയാണെന്ന് സിനിമയുടെ അവസാനം നമുക്ക് മുന്നറിയിപ്പ് നൽകുന്നു. വർഗീയ കലാപങ്ങൾ നിർദോഷികളായ ആളുകളുടെ ജീവനെടുക്കുമ്പോഴും, അത് അതിലും മാരകമായി അവശേഷിക്കപ്പെടുന്ന ആളുകളുടെ മേൽ പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ടെന്നതിന്റെ ബാക്കി പത്രമാണ് വർഷയുടെ ജീവിതവും. സിനിമയിൽ ദീപക് എന്ന കഥാപാത്രം പ്രതിനിധാനം ചെയ്യുന്നത് ഇരുപത് , നാൽപ്പതു വർഷങ്ങൾക്കു ശേഷവും ഇന്ത്യയെ മുറിപ്പെടുത്തുന്ന ആ ശക്തികളെയാണ്. അനൂപ് കെ കെ ഏതാനും വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്ത് സഹസംവിധായകനായും എഡിറ്ററായും പ്രവര്‍ത്തിച്ചതിനുശേഷമാണ് സ്വതന്ത്ര സംവിധായകനായി ‘കോള്‍ഡ്’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മോനിഷ മോഹനെ കൂടാതെ ശ്രീകാന്ത് വിജയന്‍, റെയ്‌ന മരിയ, രശ്മിത രാമചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.