Connect with us

Hi, what are you looking for?

NEWS

കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃക: മന്ത്രി പി രാജീവ്

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോൺ എം എൽ എ കഴിഞ്ഞ 7 വർഷമായി
നടപ്പാക്കിവരുന്ന കൈറ്റ് ( കോതമംഗലം ഇന്നോ വേറ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ )
സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും മണ്ഡലത്തിലെ പ്രീസ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങൾക്കും ഐ സി ടി ഉപകരണങ്ങൾ നൽകി ഐടി സ്മാർട്ട് സ്കൂൾ മണ്ഡലം ആക്കിയതും പദ്ധതിയുടെ ഭാഗമായി ലഹരി മുക്ത ക്യാമ്പസ് എന്ന ആശയം മുന്നേ ഉൾപ്പെടുത്തി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ
എടുത്തുപറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം കൊണ്ട് കോതമംഗലം മണ്ഡലം സമ്പൂർണ്ണ ഐടി സ്മാർട്ട് സ്കൂൾ മണ്ഡലമായി പ്രഖ്യാപിച്ചിരുന്നു .ഇക്കഴിഞ്ഞ വർഷത്തെ
എസ്എസ്എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ , എൽഎസ്എസ് ,യു എസ് എസ് ,എം എംഎസ് ,
ന്യൂ മാത്സ് എന്നീ പൊതുപരീക്ഷകളിൽ. മികവു പുലർത്തിയ വിദ്യാർഥികളെയും വിദ്യാലയങ്ങളെയും
കൈറ്റ് അവാർഡ് നൽകി അനുമോദിച്ചു . അനുമോദന സമ്മേളനവും അവാർഡ് വിതരണവും കേരള വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ആൻറണി ജോൺ എംഎൽഎ അധ്യക്ഷനായി.

അനുമോദന സമ്മേളനത്തിനു മുന്നോടിയായി സബ് കളക്ടർ വിഷ്ണു രാജ് ഐ എ എസ് ,കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസും , ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ ജയചന്ദ്രൻ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നയിച്ചു .വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മജീദ് ,മിനി ഗോപി ,ജില്ലാ പഞ്ചായത്തു മെമ്പർ റഷീദ സലിം ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിജോ വർഗീസ്, കെ വി തോമസ് ,കെ എ നൗഷാദ് .കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ ,ബി പി സി കെ ബി സജീവ് ,ഹെഡ്മിസ് ട്രസ് റിനി മരിയ , അരുത് വൈകരുത് കോർഡിനേറ്റർ ബെന്നി ആർട്ട് ലൈൻ ,പി ടി എ പ്രസിഡന്റ് സോണി മാത്യു എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണ്‍ സ്‌പോര്‍ട്‌സ് മീറ്റ് 2കെ 26 നടത്തി. ഡിസ്ട്രിക്റ്റ് – 7 – ന്റെ നേതൃത്വത്തില്‍, മാര്‍ ബേസില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ...

CHUTTUVATTOM

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് കുടുംബസംഗമം സംഘടിപ്പിച്ചു.തങ്കളം റോട്ടറി ഭവനിൽ നടന്ന പരിപാടി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. KSVVS ഏരിയ...

CHUTTUVATTOM

കോതമംഗലം: തോളേലി എം.ഡി ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സിബി വർഗീസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷം ആന്റണി ജോൺ എംഎൽഎ...

CHUTTUVATTOM

കോതമംഗലം :പിണ്ടിമന ഗവ യുപി സ്കൂളിന്റെ 124-ാമത് വാർഷികാഘോഷം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് കെ പി അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഫാദർ...

CHUTTUVATTOM

കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...

NEWS

കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്‌ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് നിർമാണം അവസാന ഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019 – 20 സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപ...

CHUTTUVATTOM

വാരപ്പെട്ടി: പിടവൂര്‍സൂപ്പര്‍ ഫ്‌ളവേഴ്‌സ് സ്വയം സഹായ സംഘവും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...

CHUTTUVATTOM

കോതമംഗലം: എഫ്.സി ചെറുവട്ടൂര്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്‌ബോള്‍ മേളക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ഫെബ്രുവരി 1വരെ നീളുന്ന മേള ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക...

CHUTTUVATTOM

കോതമംഗലം: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി താലൂക്ക് ആസ്ഥാനത്ത് ആന്റണി ജോണ്‍ എംഎല്‍എ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ആഘോഷ പരിപാടിയില്‍ തഹസില്‍ദാര്‍...

CHUTTUVATTOM

കോതമംഗലം :മാലിപ്പാറയിൽ കാട്ടാനകൾ നാശ നഷ്ടം ഉണ്ടാക്കിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് മാലിപ്പാറ സി എം സി കർമ്മലിത്ത മഠത്തിലെ...

error: Content is protected !!