കീരംപാറ: പുന്നേക്കാട് ടൗണിൽ നിന്നും കല്ലുകൾ മാറ്റിയ പാറക്കുഴിയിൽ സാംക്രമിക രോഗാണുക്കൾ പെരുകുന്നതായി ആക്ഷേപം. റോഡ് വികസനത്തിന്റെ ഭാഗമായി പാറ പൊട്ടിച്ച കുഴികളിൽ വെള്ളം കെട്ടിനിന്നാണ് സാംക്രമിക രോഗാണുക്കൾ വളരുവാനുള്ള സാഹചര്യം ഉണ്ടാകുന്നത്. കോവിഡ് പ്രതിരോധത്തിനായി നാടെങ്ങും തലങ്ങും വിലങ്ങും ഓടുമ്പോൾ പുന്നേക്കാട് ടൗണിലെ പാറക്കുഴികളിലുള്ള സാംക്രമിക രോഗാണുക്കളെ നിർമാർജനം ചെയ്യാത്ത ആരോഗ്യ വകുപ്പ് അധികൃതരുടെ നടപടിയിൽ നാട്ടുകാർക്കും വ്യാപാരികൾക്കും കടുത്ത പ്രതിഷേധമാണുള്ളത്.
