കോതമംഗലം : ഇന്നലെ അർദ്ധരാത്രി പുന്നേക്കാട് വീട്ടുമുറ്റത്ത് എത്തിയ മലമ്പാമ്പിനെ ഇന്ന് പുലർച്ചയോടെ വനപാലകരുടെ നേതൃത്വത്തിൽ പിടികൂടി. പുന്നേക്കാട് കരിയിലംപാറ എന്ന സ്ഥലത്ത് കൃഷ്ണപുരം കോളനിയിൽ വീട്ടുമുറ്റത്ത് കണ്ട മലമ്പാമ്പിനെയാണ് പിടികൂടിയത്. രാത്രി വീട്ടുമുറ്റത്തു പാമ്പിനെ കണ്ട വീട്ടുകാർ കോതമംഗലം ഫോറസ്റ്റർ സന്തോഷിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദൻ C.K വര്ഗീസ് എത്തി പാമ്പിനെ പിടിച്ച് പുന്നേക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ ഇന്ന് പുലർച്ചയോടെ ഏൽപ്പിച്ചു. 9 അടി നീളമുണ്ടായിരുന്ന പാമ്പിനെ വനത്തിനകത്ത് സുരക്ഷിത സ്ഥലത്ത് തുറന്നു വിട്ടു.
