കോതമംഗലം: കീരംപാറയിൽ കൃഷിപാഠശാലയ്ക്ക് തുടക്കമായി. കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കൃഷിവകുപ്പ് കൃഷി ,മൃഗസംരക്ഷണം, ക്ഷീരവികസനം ,ഫിഷറീസ് അനുബന്ധ മേഖലയിൽ വിവിധ വിഷയങ്ങളിൽ കർഷകർക്ക് പരിശീലനം നൽകുകയാണ് കൃഷിപാഠശാല വഴി ഉദ്ദേശിക്കുന്നത്. പുന്നേക്കാട് സ്വാശ്രയ കർഷക വിപണിയിൽ ചേർന്ന യോഗത്തിൽ കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സി ചാക്കോ അദ്ധ്യക്ഷനായി. ചsങ്ങിൽ ഭാരതീയ പ്രകൃതികൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതി പ്രകാരം ജീവനി ഗ്രൂപ്പ് നിർമ്മിച്ച ജൈവ സസ്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ വിതരണവും എം.എൽ.എ നിർവഹിച്ചു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ർ വി.പി സിന്ധു പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ ദാനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ ജോർജ് ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സിനി ബിജു, ജിജോ ആൻ്റണി, മഞ്ജുസാബു, മാമച്ചൻ ജോസഫ്,അൽഫോൻസ രാജു, ബീന റോജോ, ബേസിൽ ബേബി, ആഷ ജയപ്രകാശ് ഗോപി എം പി, ലിസി ജോസ്,വി.കെ വർഗീസ്. സ്വാശ്രയ കർഷക സമിതി പ്രസിഡൻ്റ് റിജോ എന്നിവർ പ്രസംഗിച്ചു.കൃഷി ഓഫീസർ ബോസ് മത്തായി സ്വാഗതവും, അസി. ക്യഷി ഓഫീസർ എൽദോസ് പി നന്ദിയും പറഞ്ഞു.
ആദ്യ പരിശീലന ക്ലാസ് ദിവസത്തിൽ വാഴകൃഷിയെ സംബന്ധിച്ച് കാർഷിക വിജ്ഞാന കേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ. ഷോജി ജോയി എഡിസൺ പരിശീലനം നടത്തി. തുടർ ദിവസങ്ങളിൽ വിവിധ വിഷയങ്ങളിലെ വിദ്ഗദ്ധർ പരിശീലനം നടത്തുന്നതാണെന്ന് കൃഷി ഓഫീസർ ബോസ് മത്തായി അറിയിച്ചു.