Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലം സ്വദേശി സി.കെ.അലക്സാണ്ടർക്ക് ശ്രവണ ശ്രീ അവാർഡ് ലഭിച്ചു

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ ശ്രോത വിനുള്ള ശ്രവണശ്രീ അവാർഡ് സി. കെ. അലക്സാണ്ടർക്ക് സമ്മാനിച്ചു. തിരുവനന്തപുരം, പൂജപ്പുര ശ്രീ ചിത്തിര തിരുന്നാൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ആണ് അവാർഡ് സമ്മാനിച്ചത്.  തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമായി പ്രവർത്തിക്കുന്ന റേഡിയോ ശ്രോതാക്കളുടെയും, ആസ്വാദകരുടെയും സംഘടനയായ കാഞ്ചി രവം കലാവേദി &ചാരിറ്റബിൾ സൊസൈറ്റി യുടെ 2019 വർഷത്തെ ശ്രവണാശ്രീ അവാർഡാണ് സമ്മാനിച്ചത്. ചടങ്ങിൽകാഞ്ചീര വം മാസികയുടെ പ്രസാധകനും, രക്ഷാധികാരിയുമായ കടക്കൽ എൻ. ഗോപിനാഥൻ പിള്ള, കാഞ്ചീര വം മാസികയുടെ പത്രാധിപർ കാട്ടാക്കട രവി, ആകാശവാണി മഞ്ചേരി നിലയം പ്രോഗ്രാം മേധാവി ഡി. പ്രതീപ് കുമാർ, ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം ഓഫീസർ ശ്രീകുമാർ മുഖത്തല , ആകാശവാണി കണ്ണൂർ നിലയം സീനിയർ അനൗൺസർ കാഞ്ചിയോട് ജയൻ, കാഞ്ചി രവം കണ്ണൂർ ജില്ല കമ്മിറ്റി സെക്രട്ടറി ശ്രീ. വിനീത് കുമാർ പയ്യന്നൂർ, ശ്രീമതി. ഗീത കരമന എന്നിവർ സന്നിഹിതരായിരുന്നു.

എറണാകുളം ജില്ലയിലെ കോതമംഗലം, മാലിപ്പാറ സ്വദേശിയാണ് അലക്സാണ്ടർ. കേരളത്തിലെ റേഡിയോ ആസ്വാദ കരുടെ കണക്കെടുത്തു ആസ്വാദന പത്രിക, കാഞ്ചി രവം കല വേദി പ്രസിദ്ധികരിച്ചു വരുന്നു. ഇതുപ്രകാരം ദീർഘകാലം റേഡിയോ പരിപാടികൾ കേട്ടതിന്റെയും, പ്രതികരണങ്ങൾ നിരന്തരം എഴുതി അയച്ചതിന്റെയും, മറ്റുള്ളവരെ റേഡിയോ കേൾക്കാൻ പ്രേരിപ്പിച്ചതിന്റെയും അടിസ്ഥാനത്തിൽ ആണ് ഈ അവാർഡ്. ശ്രവണാശ്രീ ശില്പവും, പ്രശസ്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച അധ്യാപകനുള്ള സംസ്ഥാന – ദേശീയ അവാർഡുകൾ നേടിയിട്ടുള്ള അലക്സാണ്ടർ അറിയപ്പെടുന്നൊരു ബുൾ -ബുൾ വാദ്യ കലാകാരനും, ചിത്രകാരനും ആണ്. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ചിത്ര കല അധ്യാപകനായിരുന്ന ഇദ്ദേഹം 1998 ൽ സർവീസ് ൽ നിന്ന് വിരമിച്ചു.

50 വർഷമായി റേഡിയോ യുടെ സ്ഥിരം ശ്രോതാവാണ്. 1980ൽ മികച്ച റേഡിയോ ശ്രോതാവായതിന് അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ. വസന്ത്. പി. സാട്ടെ റേഡിയോ സമ്മാനമായി നൽകി. കേരളത്തിലെ ആകാശവാണി നിലയങ്ങളിലൂടെ ഉള്ള വയലും വീടും, കൃഷി പാഠം പരമ്പരകളിലെ സ്ഥിരം വിജയിക്കൂടിയാണിദ്ദേഹം. സമ്മാനമായി ഇരുപതോളം റേഡിയോകളും, ഇതുകൂടാതെ രണ്ടു തവണ അഖിലേന്ത്യ പര്യടനവും നടത്തിയിട്ടുണ്ട്. കോതമംഗലം മാലിപ്പാറ ചെങ്ങമനാടൻ കുടുംബാംഗമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...