Connect with us

Hi, what are you looking for?

NEWS

രാഷ്ട്രീയ സത്യസന്ധതയും, കൊടുത്ത വാക്ക് പാലിച്ചും കോതമംഗലം സ്വദേശി; ഷിബു തോറ്റു, പാതി മീശ വടിച്ചു.

പല്ലാരിമംഗലം : കോതമംഗലം മണ്ഡലത്തിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിച്ച ഷിബു തെക്കുംപുറം വിജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയും പല്ലാരിമംഗലം പഞ്ചായത്തിലും വാളാച്ചിറ പ്രദേശത്തും യു.ഡി.എഫിനായി രാപകലില്ലാതെ പണിയെടുക്കുകയും ചെയ്ത വേളയിൽ പ്രദേശത്തെ പ്രാദേശിക എൽ.ഡി.എഫ്.പ്രവർത്തകരുമായി രാഷ്ട്രീയ ചർച്ചയിൽ UDF സ്ഥാനാർത്ഥി ഷിബു തെക്കുംപുറം തോറ്റാൽ ഞാൻ പാതി മീശ വടിക്കുമെന്ന് പറഞ്ഞിരുന്നു. തന്റെ സ്ഥാനാർത്ഥി തോറ്റു. പാതി മീശ വടിച്ച് പ്രകാശ് വാക്കുപാലിച്ചു.

ചെറുപ്പം മുതൽ കേരള കോൺഗ്രസ് പ്രവർത്തകനായിരുന്ന പ്രകാശ് മടിയൂർ പി.സി.തോമസുമായി അടുത്ത ബന്ധം പുലർത്തിവരുന്ന വ്യക്തിയാണ്. വെറും അഞ്ച് സെന്റ് സ്ഥലത്ത് വാസയോഗ്യമായ വീടു പോലുമില്ലാത്ത പ്രകാശ് മറ്റുള്ളവർക്കായ് എന്നും നന്മയുടെ പക്ഷത്ത് നിലകൊള്ളുന്ന വ്യക്തിയാണ്. രാഷ്ട്രീയം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാവുന്ന അവസരങ്ങളും സ്വാദീനവും സംസ്ഥാനത്തും ദില്ലിയിൽ പോലും സ്വാദീനമുള്ള വ്യക്തിയായ പ്രകാശ് നാട്ടിൽ അത്തരം തലക്കനം കാണിക്കാറില്ല.

പി.സി.തോമസ് പി.ജെ.ജോസഫ് വിഭാഗത്തിലൂടെ വീണ്ടും തിരിച്ച് യു.ഡി.എഫിലെത്തിയതോടെയാണ് പ്രകാശ് പ്രദേശത്ത് വീണ്ടും കളം നിറഞ്ഞത്. പ്രധാനമന്ത്രിയുടെ ചികിത്സാ ഫണ്ട് നേടിക്കൊടുത്തത് നിരവധി പേർക്കാണ്. ദില്ലിയിൽ റബ്ബർ കർഷകസമരങ്ങളുൾപ്പെടെ നടത്തിയും , പ്രദേശത്തെ റോഡുകൾക്ക് നിർമ്മാണ ഫണ്ട് അനുവദിപ്പിച്ചിട്ടുണ്ട് പ്രകാശ്. സമരവേദികളിൽ പല പ്രാവശ്യം പോലീസ് മർദ്ദനമേറ്റിട്ടുള്ള വ്യക്തി കൂടിയാണ് പ്രകാശ്.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...