കോതമംഗലം : ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുതുപ്പാടി പാറത്തടത്തിൽ വിബിൻ ( 24 ) ആണ് മരിച്ചത്. കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ കറുകടം ഞാഞ്ഞൂൾ മല കവലയിൽ ഞായർ വൈകിട്ട് ഏഴരയോടെയാണ് അപകടം. പുതുപ്പാടിയിൽ നിന്നും കോതമംഗലത്തേക്ക് യാത്ര ചെയ്ത വിബിൻ്റെ ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ വിബിനെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. പിതാവ് : എൽദോസ് . മാതാവ് : മേരി.സഹോദരൻ : ബേസിൽ.
