കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസ് പരത്തുവയലിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 336 – മത് ഓർമ പെരുന്നാളാണ് ഇത്തവണ കന്നി 20 പെരുന്നാൾ ആയി ആചരിക്കുന്നത്. പെരുന്നാളിന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും, സഭയിലെ മെത്രാപോലിത്തമാരും പങ്കെടുക്കും. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പെരുന്നാൾ ചടങ്ങുകൾ നടത്തുന്നത്.
സെപ്റ്റംബർ 25 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പരിശുദ്ധ ബാവയുടെ പാദ സ്പർശമേറ്റ സ്ഥലത്ത് സ്ഥാപിച്ച കോഴിപ്പിള്ളി ചക്കാലക്കുടി വി. യൽദോ മാർ ബസേലിയോസ് ചാപ്പലിൽ നിന്നും പ്രാർത്ഥനക്ക് ശേഷം പ്രദിക്ഷണം പള്ളിയിലേക്ക് പുറപ്പെടും. കബറിങ്കൽ പ്രാർത്ഥനക്ക് ശേഷം 5 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഉയർത്തും.
സെപ്റ്റംബർ 26 ഞായറാഴ്ച രാവിലെ 6 മണിക്കും 7:15 നും 8:30 നും വി. കുർബാന ഉണ്ടായിരിക്കും.
8:30 ന് വി. കുർബാനക്ക് ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പരിശുദ്ധ ബാവായുടെ മരണ സമയത്ത് ദിവ്യ പ്രകാശം പരത്തിയ പടിഞ്ഞാറെ കൽകുരിശിന്റെ പെരുന്നാൾ പ്രദിക്ഷണം നടക്കും. സെപ്റ്റംബർ 27 തിങ്കളാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന വി. മൂന്നിൻമേൽ കുർബാനക്ക് ഐസക് മാർ ഒസ്‌താത്തിയോസ് മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിക്കും. സെപ്റ്റംബർ 28, 29,30 തീയതികളിൽ വി. മൂന്നിന്മേൽ കുർബാന രാവിലെ 8 മണിക്കും, സന്ധ്യ പ്രാർത്ഥന വൈകിട്ട് 6 മണിക്കും നടക്കും.
ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 4 തിങ്കളാഴ്ച വരെ രാവിലെ 6 മണിക്കും, 7:15 നും, 8:30 നും വി. കുർബാന ഉണ്ടായിരിക്കും. ഒക്ടോബർ 2,3,4 തിയതികളിലെ മൂന്നാമത്തെ വി. കുർബാനക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും. ഒക്ടോബർ 2 ശനിയാഴ്ച 3 മണിക്ക് പള്ളി ഉപകരണങ്ങൾ മേംബൂട്ടിലേക്കു കൊണ്ട് പോകുന്ന പ്രസിദ്ധമായ ചടങ്ങ് നടക്കും.
7 മണിക്ക് നടക്കുന്ന സന്ധ്യ പ്രാർത്ഥനക്ക് ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിക്കും. രാത്രി 10 ന് വാഹനത്തിൽ ടൌൺ ചുറ്റി പ്രദിക്ഷണം നടക്കും.
ഒക്ടോബർ 3 ഞായറാഴ്ച 6 മണിക്കുള്ള വി. കുർബാന ഡോ. എബ്രഹാം മാർ സേവേറിയോസ് മെത്രാപോലിത്തയും, 7:15 നുള്ള വി. കുർബാനക്ക് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലിത്തയും, 8:30 നുള്ള വി. കുർബാനക്ക് ശ്രേഷ്ഠ ബാവയും കാർമികത്വം വഹിക്കും. രണ്ട് മണിക്ക് ചക്കാലക്കുടി ചാപ്പലിലേക്ക് വാഹനത്തിൽ പ്രദിക്ഷണം നടക്കും. 5 മണിക്ക് പള്ളി ഉപകരണങ്ങൾ തിരികെ മേംബൂട്ടിലേക്ക് കൊണ്ട് പോകും. ഒക്ടോബർ 4 തിങ്കളാഴ്ച രാവിലെ 6, 7:15, 8:30 എന്നി സമയങ്ങളിൽ വി. കുർബാന. മൂന്നാമത്തെ വി. കുർബാനക്ക് ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 4 മണിക്ക് കൊടി ഇറക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
പെരുന്നാൾ ചടങ്ങുകൾ തത്സമയം KCV ചാനലിലും, പള്ളിയുടെ ഫേസ്ബുക്ക്
(https://www.facebook.com/kothamangalamcheriapallyofficial/), യൂട്യൂബ് (
http://www.youtube.com/c/KOTHAMANGALAMCHERIAPALLYOFFICIAL),
വെബ്സൈറ്റ് ( www.cheriapally.org) എന്നിവയിലൂടെയും സംപ്രേഷണം ചെയ്യും.
പെരുന്നാൾ പ്രമാണിച്ച് പരിശുദ്ധ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ച കോഴിപ്പിള്ളി ചക്കാലക്കുടി വി. യൽദോ മാർ ബസേലിയോസ് ചാപ്പലിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ രാവിലെ 7 മണിക്ക് വി. കുർബാന ഉണ്ടായിരിക്കുന്നതാണ്.
കന്നി 20 പെരുന്നാൾ ഓഹരി, വഴിപാടുകൾ, നേർച്ച പണം എന്നിവ ഓൺലൈൻ ആയി വിശ്വാസികൾക്ക് നൽകാവുന്നതാണ്. ഇതിനായി മാർ തോമ ചെറിയ പള്ളിയുടെ വെബ്സൈറ്റ് വഴി (www.cheriapally.org) നൽകുവാനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നു. പെരുന്നാൾ ഓഹരി ആയി ലഭിക്കുന്ന വരുമാനം സൗജന്യ ഡയാലിസിസ് പദ്ധതിക്കായി വിനിയോഗിക്കും.
വിശ്വാസികൾക്ക് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ സാമൂഹ്യ അകലം പാലിച്ച് പള്ളിയിലെത്തി പ്രാർത്ഥിച്ച് വഴിപാടുകൾ സമർപ്പിച്ച് മടങ്ങാവുന്നതാണ്. കാൽനട തീർത്ഥാടകർക്ക് സംഘം ചേരാതെ പള്ളിയിലെത്തുന്നതിനും, കബറിങ്കൽ പ്രാർത്ഥിച്ചു മടങ്ങുന്നതിനും ക്രമീകരണം ഉണ്ടായിരിക്കും.
പെരുന്നാൾ ക്രമീകരണങ്ങൾക്കായി വികാരി ഫാ. ജോസ് പരത്തുവയലിൽ ജനറൽ കൺവീനർ, തന്നാണ്ടു ട്രസ്റ്റിമാരായ അഡ്വ. സി ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും ട്രസ്റ്റിമാരായ ബിനോയ് ദാസ്, ജോമോൻ പാലക്കാടൻ, ജോൺസൻ തേക്കിലകാട്ട്, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവർ കൺവീനർമാരായും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിശ്വാസികളുടെ പൂർണ സഹകരണം പള്ളി ഭരണ സമിതി അഭ്യർത്ഥിച്ചു.
വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. എൽദോസ് കുമ്മംകോട്ടിൽ, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ, സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
(ഫോൺ ഓഫീസ് : 0485- 2862362, 2862204)