കോതമംഗലം: കോതമംഗലം ജനകീയ കൂട്ടായ്മ കോതമംഗലം ജനമൈത്രീ പോലീസുമായി സഹകരിച്ച് കോതമംഗലം സ്റ്റേഷൻ അതിർത്തിയിൽ കോവിഡ് രോഗികൾക്കായി സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്തി. കോവിഡ് രോഗികളെആശുപത്രിയിൽ എത്തിക്കുന്നതിനും തിരികെ എത്തിക്കുന്നതും സൗജന്യമായിരിക്കും. നിർദ്ധന ആളുകൾക്ക് ഭക്ഷണ പൊതി വിതരണവും ആരംഭിച്ചു.
ചടങ്ങിൻ്റെ ഉദ്ഘാടനം കോതമംഗലം ജനമൈത്രീ പോലീസ് സബ് ഇൻസ്പെക്ടർ ജോർജ് എം.വി നിർവ്വഹിച്ചു. ഭാരവാഹികളായ ജോർജ് എടപ്പാറ, അഡ്വ: രാജേഷ് രാജൻ, ബോബി ഉമ്മൻ, എബിൻ അയ്യപ്പൻ, മണിക്കുട്ടൻ പൂക്കട, മാർട്ടിൻ സണ്ണി പാലക്കാടൻ, മഹിപാൽ മാതാ ളി പാറ, സിവിൽ പോലിസ് ഓഫിസർ ജോഷി എ.എൻ എന്നിവർ നേതൃത്വം നല്കി. തങ്കളം പനക്കാമറ്റം കെ.പി റോയിയാണ് വാഹനം വിട്ടു നലകിയത്.
