കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാവിയിൽ കൈക്കൊള്ളേണ്ടതായിട്ടുള്ള മുൻകരുതലുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കോതമംഗലം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആന്റണി ജോൺ എംഎൽഎയ്ക്ക് കൈമാറി. ഐ എം എ ഭാരവാഹികളായ ഡോക്ടർ കെ ബി മാത്യൂ സോമതീരം, ഡോക്ടർ ഫ്രാൻസിസ് മാത്യൂ എന്നിവർ ചേർന്നാണ് റിപ്പോർട്ട് കൈമാറിയത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്, കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ് എന്നിവർ പങ്കെടുത്തു.
