കോതമംഗലം : ചികിത്സയിലായിരുന്ന ക്യാൻസർ രോഗിയായ അച്ഛന് പിന്നാലെ കൊറോണ ബാധിതനായ മകനും മരണത്തിനു കീഴടങ്ങി. ഇഞ്ചൂർ പിടവൂർ, പന്തപ്പിള്ളി, അകത്തൂട്ട് (വടക്കേ വീട് ) ഉണ്ണികൃഷ്ണ കൈമൾ (64), മകൻ മനു ഉണ്ണികൃഷ്ണൻ (34)നുമാണ് നാടിന് തന്നെ സങ്കടമായി മാറിയത്. അച്ഛൻ ഉണ്ണികൃഷ്ണൻ പി എസ് ക്യാൻസർ രോഗത്തിനു കോതമംഗലത്തെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്നു. പത്ത് വർഷം മുമ്പ് കിഡ്നി മാറ്റിവക്കൽ ശസ്ത്രക്രിയ്ക്ക് വിധേയനായ മനു അച്ഛനെ ശിഷ്രുഷിക്കാൻ അച്ഛന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അമ്മ ദേവകിയാണ് മകന് അന്ന് കിഡ്നി ദാനം ചെയ്തത്. ഇതിനിടയിൽ മനുവിന് കൊറോണ ബാധിച്ചു.
കോതമംഗലത്ത് തന്നെ ചികിത്സ ആരംഭിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്ക് എറണാകുളത്തെ ലേയ്ക് ക്ഷോറിലേക്ക് മാറ്റി. അസുഖം വളരെ അധികം മൂർച്ഛിച്ച മനു വെന്റിലേറ്ററിൽ ആയിരുന്നു. ഇതിനിടയിൽ ഉച്ചക്ക് ഒന്നരയോടെ അച്ഛൻ ജീവിതത്തോട് വിട പറഞ്ഞു. ഇതൊന്നും അറിയാതെ വൈകിട്ട് ഏഴര മണിയോടെ മനുവും ജീവിതത്തോട് യാത്ര പറഞ്ഞു. നാടിന്റെ പ്രിയങ്കരനായിരുന്ന മനു ലീഗൽ മെട്രോളജി വകുപ്പിൽ കോതമംഗലം,ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു. അമ്മ :ദേവകി.ഏക സഹോദരി ഹിമ. മരുമകൻ ഹരി. സംസ്കാരം ഇന്ന് ഞായറാഴ്ച്ച.