കോതമംഗലം: കാലവർഷത്തിന് മുന്നോടിയായ് അപ്രതീക്ഷിത പ്രകൃതി ദുരന്തം ഉണ്ടായാൽ നേരിടുന്നതിന് മുന്നോടിയായ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനാ പ്രവർത്തകരുടേയും നേതൃത്വത്തിൽ കുട്ടമ്പുഴ സത്രപ്പടി കോളനിയിലാണ് ഇന്ന് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
ശക്തമായ മഴയിൽ മണ്ണിടിച്ചൽ ഉണ്ടാകുകയും ഒഴുക്കി പെടുകയും ചെയ്യുന്നവരെ എത്രയും പെട്ടന്ന് രക്ഷപെടുത്തുന്ന രീതിയിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചിരുന്നത്. റവന്യൂ ,പോലീസ് ,ഫയർ & റെസ്ക്യൂ ,ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും കുട്ടമ്പുഴ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചിരുന്നത്.
ഇത്തരത്തിൽ സംഘടിപ്പിച്ച മോക്ഡ്രില്ലിൽ അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം ദുരന്തനിവാരണ സേന പ്രവർത്തകരുടെ പ്രവർത്തനം ശ്രദ്ധേയമായി. ക്ലബ്ബിലെ പരിശീലനം ലഭിച്ച എൻ ഡി ആർ എഫ് അംഗങ്ങളായ വിഷ്ണു പി ആർ ,ആസിഫ് കെ എം സിവിൽ ഡിഫൻസ് അംഗം അനീഷ് പി ജി തുടങ്ങയ വരാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്.
2018 ൽ ഉണ്ടായ പ്രളയത്തിൽ ക്ലബ്ബ് പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ ഏറ്റെടുത്ത് നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ പ്രജോദനം ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തകരെ കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തകരെ ദുരന്തനിവാരണ സേനയിൽ ചേർക്കുകയും തമിഴ്നാട്ടിലെ ആരക്കോണത്ത് ഒരു മാസക്കാലം നീണ്ട് നിന്ന പരിശീലനം പൂർത്തിയാക്കുകയും ചെയ്തിട്ടുള്ളതാണ്. ഇത്തരത്തിൽ എൻ ഡി ആർ എഫ് ൽ മൂന്ന് അംഗങ്ങളും കല്ലൂർക്കാട് മൂവാറ്റുപുഴ ഫയർ & റെസ്ക്യവിലൂടെ പരിശീലനം ലഭിച്ച ഏഴ് സിവിൽ ഡിഫൻസ് അംഗങ്ങളുമാണ് ഇത്തരത്തിൽ ദുരന്തനിവാരണ സേനയുടെ ഭാഗമായ് നിന്ന് പ്രവർത്തിക്കുന്നതും ക്ലബ്ബിന്റെ റെസ്ക്യൂ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും.
മോക്ഡ്രില്ലിന് ആർ ഡി ഒ ടി എൻ അനി ,തഹസിൽദാർ റേച്ചൽ വർഗ്ഗീസ് , എൽ ആർ തഹസിൽദാർ കെ എം നാസ്സർ തുടങ്ങിയവർ നേതൃത്വം നൽകി, വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളും നാട്ടുകാരും സന്നിഹിതരായിരുന്നു.