കോതമംഗലം: ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത രണ്ടു വീടുകൾക്ക് കൂടി തുടക്കമായി. ആകെയുള്ള 107 വീടുകളിൽ 33മത്തെയും 34മത്തെയും വീടുകൾക്ക് ആണ് വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ കരയിൽ തറക്കല്ലിട്ടത്. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ നമ്പൂതിരി,പ്രസിഡന്റ് ഡിജിൽ സെബാസ്റ്റ്യനും ചേർന്ന് ഒന്നാമത്തെ വീടിന്റെയും,മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജും, ജോസ് മംഗലിയും ,പോളി കരിങ്കാട്ടിലും ചേർന്ന് രണ്ടാമത്തെ വീടിന്റെയും കല്ലിടൽ കർമ്മം നിർവ്വഹിച്ചു.
കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡിജിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.കെ. ചന്ദ്രശേഖരൻ,, ഇഞ്ചൂർ പള്ളി വികാരി ഫാദർ ഔസേഫച്ചൻ നെടുമ്പുറം,ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ ജോസ് മംഗളി,കോതമംഗലം
മുനിസിപ്പൽ കൗൺസിലർ കെവി തോമസ്,റീജിയൻ ചെയർമാൻ ലയൺ കെ.സി.മാത്യൂസ്, സോൺ ചെയർമാൻ ലയൺ ബെറ്റി കോരച്ചൻ,ക്ലബ്ബ് സെക്രട്ടറി കെ.എം കോരച്ചൻ , ക്ലബ്ബ് ട്രഷറർ സി.എ. ടോണി ചാക്കോ എന്നിവർ പ്രസംഗിച്ചു. ഗുണഭോക്താക്കളോടൊപ്പം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. നമ്മുടെ ക്ലബിലെ സീനിയർ മെബർ ലയൺ പോളി മാത്യു കരിങ്ങാട്ടിലാണ് വീടുകൾക്കുള്ള സ്ഥലം ഡൊണേറ്റ് ചെയ്തത്.