കോതമംഗലം: ഗ്രേയ്റ്റര്‍ ലയണ്‍സ് ക്ലബ് 2024-25 വര്‍ഷത്തെ ഭാരവാഹികളായി ലയണ്‍ ഡിജില്‍ സെബാസ്ത്യൻ പ്രസിഡന്റ്, ലയണ്‍ കോരച്ചന്‍ കെ.എം.-സെക്രട്ടറി, ലയണ്‍ സി.എ.ടോണി ചാക്കോ-ട്രഷറര്‍ എന്നിവര്‍ ചുമതലയേറ്റു.
ഇന്‍സ്റ്റാളിംഗ് ഓഫീസര്‍ പി.ഡി.ജി രാജേഷ് കോളാരിക്കല്‍ പി.എം.ജെ.എഫ് സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഡിസ്ട്രിക് സര്‍വീസ് പ്രൊജക്ടിന്റെ ഓട്ടോറിക്ഷ ഫസ്റ്റ് എയ്ഡ് ബോക്‌സ് ഉദ്ഘാടനം റീജിയണ്‍ ചെയര്‍മാന്‍ കെ.സി. മാത്യൂസ് എംജെഎഫ് നിര്‍വഹിച്ചു.
ഈവര്‍ഷത്തെ പ്രധാന സേവന പദ്ധതികളായി ഡിസ്ട്രിക്ട് 318 സി വിഭാവനം ചെയ്തിട്ടുള്ള ഭവന രഹിതര്‍ക്കുള്ള പാര്‍പ്പിട പദ്ധതി, ജൈവ പച്ചക്കറി കൃഷി, ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോറിക്ഷ ഫസ്റ്റ് എയ്ഡ് ബോക്‌സ് തുടങ്ങി നിരവധി സേവനപദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കോതമംഗലം റോട്ടറിഭവനില്‍ നടന്ന ചടങ്ങില്‍ ലയണ്‍ ബെറ്റി കോരച്ചന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍ ടോമി ചെറുകാട്ട് എംജെഎഫ്, ലയണ്‍ കോരച്ചന്‍ കെ.എം., ലയണ്‍ സി.എ. ടോണി ചാക്കോ, ലയണ്‍ ബോബി പോൾ എംജെഎഫ്, ലയണ്‍ മിനി മാമച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.