Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് 4 വില്ലേജ് ഓഫീസുകൾ “സ്മാർട്ട് വില്ലേജ് ഓഫീസ്” ആയി മാറും : ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ 4 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഇരമല്ലൂർ,കീരംപാറ,
നേര്യമംഗലം,കുട്ടമ്പുഴ എന്നീ വില്ലേജുകളാണ് സ്മാർട്ട് ആകുന്നത്. ഓരോ വില്ലേജ് ഓഫീസും നവീകരിക്കുവാൻ 44 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. നേരത്തെ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നതിന് പല്ലാരിമംഗലം വില്ലേജ് ഓഫീസിന് 44 ലക്ഷം രൂപ അനുവദിച്ച് അതിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതോടെ ഓഫീസുകളുടെ ഭൗതീക സാഹചര്യം മെച്ചപ്പെടുന്നതിനോടൊപ്പം തന്നെ റിസപ്ഷൻ ഓൺലൈൻ സൗകര്യങ്ങളും കാര്യക്ഷമമാകും.സ്മാർട്ട് വില്ലേജ് ഓഫീസ് പ്രഖ്യാപനം 04/11/2020 ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവ്വഹിക്കും. ഇതോടെ വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് മെച്ചപ്പെട്ട സേവനം ല്യഭ്യമാകുമെന്നും എംഎൽഎ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!