കോതമംഗലം : സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹ പരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയുമായ പ്രൊഫ.ഹാരി ബെന്നിയെ കോളേജിലെ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഹാരി ബെന്നിയെ പൊന്നാട അണിയിച്ച് മെമെന്റോ നൽകി ആദരിച്ചു . കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.എബി.പി. വർഗീസ്, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. എൽദോസ് എ.എം, സ്റ്റാഫ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി മെറിൽ സാറ കുര്യൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ചിത്രം : സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹ പരിശീലകൻ പ്രൊഫ. ഹാരി ബെന്നിയെ കോതമംഗലം എം. എ. കോളേജിലെ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ആദരിക്കുന്നു. വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വർഗീസ്, ഡോ. എൽദോസ് എ. എം എന്നിവർ സമീപം