കോതമംഗലം: കോതമംഗലത്ത് കോവീഡ് ഫസ്റ്റ് ലൈൻ ട്രിറ്റ്മെന്റ് സെന്റെർ അനുവധിക്കണമെന്ന് എഐവൈഎഫ് കോതമംഗലം നിയോജകമണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. താലൂക്കിൽ ദിനംപ്രതി നൂറ് കണക്കിനു കോവീഡ് രോഗികൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗികളിൽ പലവർക്കും ഹോം ക്വാർറ്റേനിൽ നിൽക്കാൻ ആവിശ്യം മായ സൗകരങ്ങൾ ഇല്ലാത്ത സാഹജര്യം മാണ് ഒള്ളത് . ആദിവാസികൾ അടക്കം പ്രയാസങ്ങൾ നേരിടുന്നതിനാൽ അടിയന്തമായി ഇടപെട്ടു കുടുതൽ FLTC സ്ഥപിക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ഷെഫീൻ മുഹമ്മദ് അദ്ധ്യക്ഷനായ യോഗത്തിൽ മണ്ഡലം സെക്രട്ടറി എൻ യൂ നാസർ, സീറോ ശിവറാം , നിധിൻ കുര്യൻ , രെജീഷ് എന്നിവർ സംസാരിച്ചു.
