കോതമംഗലം: കോതമംഗലത്ത് കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു. ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നിർവഹിക്കും. തദവസരത്തിൽ ആർ.ഡി. ഒ, തഹസിൽദാർ, മുൻസിപ്പൽ ചെയർപേഴ്സൺ, മെഡിക്കൽ സൂപ്രണ്ട് എന്നിവരും പങ്കെടുക്കും.
കോതമംഗലം താലൂക്കിലെ ആദ്യത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആണ് മാർ തോമ ചെറിയ പള്ളിയുടെ മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്നത്. ഒരേ സമയം ഏകദേശം 100 രോഗികൾ വരെ ചികിത്സിക്കാനുള്ള സൗകര്യം ഈ സെന്ററിൽ ഉണ്ടായിരിക്കുന്നതാണ്. വിപുലമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും സെന്ററിൽ ഒരുക്കിയിട്ടുണ്ടെന്ന് കോതമംഗലം മുനിസിപ്പൽ വൈസ് ചെയർമാൻ എ.ജി ജോർജ് പത്ര കുറിപ്പിൽ അറിയിച്ചു.