കോതമംഗലം : ഊന്നുകൽ പീച്ചാട്ട് ജോസഫ് മകൻ ജിജോയാണ് സ്വന്തം പുരയിടത്തിലെ തേക്കിന്റെ ശിഖരം മുറിക്കുന്നതിനിടയിൽ 40 അടി ഉയരമുള്ള തേക്കിൽ കുടുങ്ങിയത്. മരത്തിന്റെ ശിഖരം മുറിക്കുമ്പോൾ ഷോൾഡർ തെന്നി മാറിയതിനെ തുടർന്നാണ് ഇയാൾ മരത്തിനു മുകളിൽ കുടുങ്ങിയത്.
ഇന്ന് വൈകിട്ട് 5,30 ഓടെയാണ് സംഭവം. മരത്തിൽ കയറി നെറ്റിൽ ആളെ താഴെ ഇറക്കി, കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചു.

കോതമംഗലത്ത് നിന്നും എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളായ സിദ്ധീഖ് ഇസ്മയിൽ, CA നിഷാദ് എന്നിവർ മരത്തിൽ കയറി നെറ്റിൽ ആളെ താഴെ ഇറക്കി.
സേറ്റഷൻ ഓഫീസർ T.P കരുന്നാകരപിള്ളയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ K M മുഹമ്മദ് ഷാഫി, സി.എസ് അനിൽകുമാർ, കെ.കെ ബിനോയി, PM റഷീദ്, R ജയകൃഷ്ണൻ, ജി.ഉണ്ണികൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



























































