കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ സൂക്ഷിച്ചു വെച്ചത് കണ്ടെടുത്തത്. കേസിൽ കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ ഈഴകുന്നേൽ വീട്ടിൽ മോഹനൻ മകൻ അനീഷ് (34) എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി ആക്ട് വകുപ്പ് പ്രകാരം
മാമലകണ്ടം പ്രദേശത്തുള്ള ഹോം സ്റ്റേകളിൽ ചാരായം നിർമിച്ചു വിതരണം ചെയ്യുവാൻ സൂക്ഷിച്ച വാഷാണ് കണ്ടെടുത്തത് എന്ന് എക്സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജി അഗസ്റ്റിൻ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ് ) മാരായ ഷമീർ വി. എ, ദെദു വി. സി, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ നൈനി മോഹൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
