Connect with us

Hi, what are you looking for?

CHUTTUVATTOM

ഭരണഘടനാ സംരക്ഷണം ജനാധിപത്യ ഇന്ത്യയുടെ നിലനില്പിന് അനിവാര്യം: റഫീഖ് അലി നിസാമി

കോതമംഗലം : രാജ്യത്തിന്റെ മഹത്തായ ഭരണഘടനയുടെ സംരക്ഷണം ഒാരോ ഇന്ത്യക്കാരന്റേയും ബാധ്യതയാണെന്നും അത് നിലനില്‍ക്കേണ്ടത് ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും ബഹുസ്വരതക്കും രാജ്യത്തിന്റെ മഹിതമായ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും അനിവാര്യമാണെന്നും സൗത്ത് ഇരമല്ലൂര്‍ കാട്ടാംകുഴി ജമാഅത്ത് ചീഫ് ഇമാം റഫീഖ് അലി നിസാമി അഭിപ്രായപ്പെട്ടു. നാനാത്വത്തില്‍ ഏകത്വം കൊണ്ട് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും ശ്രദ്ദേയമായ നമ്മുടെ രാജ്യത്തിന്റെ പൈതൃകവും പാരന്പര്യവും അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് മുന്നില്‍ രാജ്യത്തെ ജനത ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് റിപ്പബ്ളിക് ദിന സന്ദേശപ്രഭാഷണത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ജമാഅത്ത് അങ്കണത്തില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ പ്രസിഡന്റ് കെ.എ.മുഹമ്മദ് റഫീഖ് ദേശീയ പതാക ഉയര്‍ത്തി. ജമാഅത്ത് പരിപാലന സമിതി അംഗം വി.എം.അലിയാര്‍ പ്രതിജ്ഞയും ,സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി ഭരണഘടനാ ആമുഖവും വായിച്ചു.നൂറുല്‍ ഇസ്ലാം മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഭരണഘടന ക്വിസ് മത്സരത്തിന് അസിസ്റ്റന്റ് ഇമാം മുഹമ്മദ് അഷറഫ് മൗലവി നേതൃത്വം നല്‍കി. പരിപാലന സമിതി അംഗങ്ങളായ അജിനസ് ബാവ,അന്‍വര്‍ തോരശ്ശേരി,ഷിയാസ് പുതിയേടത്ത്,റഷീദ് വട്ടപ്പാറ ,സനീര്‍ തെക്കേക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. ജമാഅത്ത് അംഗങ്ങള്‍ക്കും മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കും മധുരം വിതരണം ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!