കോതമംഗലം : ചിരിച്ച മുഖത്തോടെയല്ലാതെ എൽദോസ് പോളിനെ നാട്ടുകാർ ആരും കണ്ടിട്ടില്ല. അത്രക്ക് സൗമ്യനായ വ്യക്തിത്വത്തിനുടമായായിരുന്നു കൊല്ലപ്പെട്ട എൽദോസ് പോൾ എന്നാണ് നാട്ടുകാർക്ക് എല്ലാവർക്കും പറയാനുള്ളത്.സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് ചേലാട് എരപ്പുങ്കൽ കവലയിൽ സെവൻ ആർട്സ് സ്റ്റുഡിയോ നടത്തുന്ന നിരവത്തു കണ്ടം എൽദോസ് പോളിനെ അയൽവാസിയായ പുത്തൻപുരയിൽ എൽദോ ജോയ്, ഇയാളുടെ പിതാവ് ജോയ്, മാതാവ് മോളി എന്നിവർ ചേർന്നു കൊലപെടുത്തുന്നത്. വെറുമൊരു വാഹനപകടമരണമായി മാറി പോകേണ്ടിയിരുന്ന കേസ് കോതമംഗലം പോലീസിന്റെ അന്വേഷണത്തിന്റെ ഫലമായിട്ടാണ് ചുരുളുകൾ അഴിഞ്ഞു കൊലപാതക മരണ മാണെന്ന കണ്ടെത്തലിൽ എത്തിയത്. ഈ കഴിഞ്ഞ 11 ആം തീയതി തിങ്കളാഴ്ച രാവിലെയാണ് ചേലാട് നാടോടിപാലത്തിനു സമീപം പെരിയാർ വാലി മെയിൻ കനലിന്റെ ഉള്ളിൽ സ്കൂട്ടർ യാത്രികൻ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്റ്റുഡിയോ ഉടമയായ എൽദോസ് ആണ് ഇതെന്ന് മനസിലാകുന്നതും. ഈ സമയമെല്ലാം പ്രതിയായ എൽദോ ജോയ് നാട്ടുകാരോടും, പോലീസ് ഉദ്യോഗസ്ഥരോടൊപ്പവും ഒന്നും അറിയാത്ത ഭാവത്തിൽ കനാൽ പരിസരത്തു ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. എൽദോ ജോയ്ക്ക് 3 ലക്ഷം രൂപ കടം കൊടുത്തത് തിരികെ ചോതിച്ചതിൽ പ്രകോപിതനായിട്ടാണ് ഈ അരും കൊല നടത്തിയിട്ടുള്ളത്. സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട എൽദോസിന്റെ ഫോൺ കാണാതായത്തും, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയുടെ പിന്നിൽ മുറിവ് പറ്റിയെന്ന വിവരവും എല്ലാം ആണ് പോലീസിന് സംശയം ജനിപ്പിച്ചതും അപകടമരണം അല്ല മറിച്ച് കൊലപാതകം തന്നെ എന്ന നിഗമനത്തിൽ എത്തി ചേർന്നതും പ്രതികളെ പിടികൂടിയതും.
എൽദോസിന്റെ സംസ്കാരം നടക്കുന്ന വ്യാഴാഴ്ച തന്നെയാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ട് വന്നതും. കൊല്ലപ്പെട്ട എൽദോസിന്റെ സംസ്കാരം ഇന്നലെ വ്യാഴം ഉച്ചക്ക് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പള്ളിയിൽ നടന്നു. ചേലാട് നിരവത്തുകണ്ടതിൽ പരേതനായ പൗലോസ്സിന്റെയും, മാറിയകുട്ടിയുടെയും മകനാണ്. ഭാര്യ. ടിമി തോമസ്. മക്കൾ : ഏതൽ മരിയ, അഭിഷേക്, ആഷിക്.