കോതമംഗലം: കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ 335-)മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പാലക്കാടൻ ക്രീയേഷൻസിന്റെ ബാനറിൽ എൽദോ കട്ടച്ചിറയും,ഷെറിൻ എൽദോയും രചന നിർവഹിച്ച് അമിതാ ഷാജി ജോർജ്, എൽദോ എന്നിവർ ആലപിച്ച മ്യൂസിക്കൽ വീഡിയോ ആൽബം “എൽദോ ബസേലിയോസ് മഫ്രിയോനോ” മൂന്നാം ഭാഗത്തിന്റെ പ്രകാശനം ആന്റണി ജോൺ എം എൽ എ കൊല്ലം ഭദ്രാസന സെക്രട്ടറി ഫാദർ ജോർജ്ജി ജോൺ കട്ടച്ചിറക്ക് നൽകി നിർവ്വഹിച്ചു. ഫാദർ ബെൻ സ്റ്റീഫൻ കല്ലുങ്കൽ,ചെറിയ പള്ളി ട്രസ്റ്റി ജോമോൻ പാലക്കാടൻ എന്നിവർ സന്നിഹിതരായിരുന്നു.
