Connect with us

Hi, what are you looking for?

NEWS

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കേരള സ്കൂള്‍ കലോത്സവത്തിന്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ ഗേൾസ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിരി തെളിഞ്ഞു.

കോതമംഗലം : ബാല്യ കൗമാരങ്ങള്‍ മാറ്റുരയ്ക്കുന്ന കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കേരള സ്കൂള്‍ കലോത്സവത്തിനു തുടക്കമായി.എ ഇ ഓ സുധീര്‍ കെ പി പതാക ഉയര്‍ത്തി.ആന്റണി ജോണ്‍ എം എൽ എ അധ്യക്ഷത വഹിച്ച സമ്മേളനം അഡ്വക്കേറ്റ്‌ ഡീന്‍ കുര്യാക്കോസ്‌ എം പി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്‌മെന്റിലെ വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയാന്‍സി അനുഗ്രഹപ്രഭാഷണം നടത്തി.മുനിസിപ്പല്‍ വൈസ്‌ ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ സുവനീര്‍ പ്രകാശനം ചെയ്തു.കലോത്സവ ലോഗോ മത്സരത്തിൽ സമ്മാനാര്‍ഹരായവര്‍ക്കുളള സമ്മാനദാനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി എ എം

ബഷീര്‍ നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ റാണിക്കുട്ടി ജോർജ്,റഷീദ സലിം,മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാൻ സിജോ വര്‍ഗീസ്‌,ആരോഗ്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ വി തോമസ്‌,വികസനകാര്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയർമാൻ നാഷാദ്‌ കെ എ,ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ് നിസാമോൾ ഇസ്മായില്‍,മുനിസിപ്പല്‍ കൗൺസിലര്‍ പി ആര്‍ ഉണ്ണികൃഷ്ണന്‍,ബി പി സി സജീവ്‌ കെ ബി,ഹൈസ്‌കൂള്‍ എച്ച്‌ എം ഫോറം സെക്രട്ടറി സോജന്‍ മാത്യു,പ്രിന്‍സിപ്പൽ സിസ്റ്റര്‍ ജസീന,പി ടി എ പ്രസിഡന്റ് സോണി മാത്യു,എം പി ടി എ പ്രസിഡന്റ് ഷാനി മാര്‍ട്ടിന്‍ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ജനറല്‍ കൺവീനർ സിസ്റ്റര്‍ റിനി മരിയ സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കൺവീനർ കെ എൻ സജിമോന്‍ നന്ദിയും പറഞ്ഞു.

You May Also Like

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...