കോതമംഗലം : വിദ്യാഭ്യാസ ഉപജിലയിലെ 11 വിദ്യാലയങ്ങളിലെ എൻ എസ് എസ് യുണിറ്റുകൾ തയാറാക്കിയ മാസ്ക്കുകളുടെ വിതരണ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു.10,11,12 ക്ലാസുകളിലെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടിയാണ് 3475 മാസ്ക്കുകൾ ബ്ലോക്ക് റിസോഴ്സ് സെൻ്ററിന് എംഎൽഎ വഴി കൈമാറിയത്. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ജ്യോതിഷ് പി, പരിശീലകൻ എൽദോ പോൾ,എൻ എസ് എസ് കോ-ഓർഡിനേറ്റർമാരായ സിസ്റ്റർ ട്രീസ പീറ്റർ,ജീന ജോർജ്,വോളന്റിയർ അന്ന ബൈജു എന്നിവർ പങ്കെടുത്തു.
