കോതമംഗലം: ലയൺസ് ഇന്റർനാഷണൽ 318 – സി ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബ് പണിതു നല്കുന്ന അഞ്ച് ഭവനങ്ങളിൽ, മൂന്നു സ്വപ്നഭവനങ്ങളുടെ താക്കോൽ ദാനം നടത്തി.
വെളിയേച്ചാൽ കൂരി കുളത്ത് പണിപൂർത്തീകരിച്ച മൂന്നു വീടുകളുടെ താക്കോൽ മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ രാജൻ എൻ നമ്പൂതിരി കുടുബാംഗങ്ങൾക്കു കൈമാറി.
ക്ലബ്ബ് പ്രസിഡന്റ് തങ്കൻ പി അദ്ധ്യക്ഷത വഹിച്ചു.
സോൺ ചെയർമാൻ ലൈജു ഫിലിപ്പ് മുഖ്യപ്രഭാഷണo നടത്തി. ഹൗസിംഗ് പ്രോജക്റ്റ് കോർഡിനേറ്റർ ജോർജ് എടപ്പാറ, മുൻ സെക്രട്ടറി ഗീരീഷ് കുമാർ, ട്രഷറർ ജോൺസൺ ഐസക്, മനീഷ് എ.കെ, മുൻ .പ്രസി.ബിനോയി തോമസ്, സജീവ് കെ.ജി, ഷാജി കെ.ഒ, സജിത്ത് മലബാർ, ടോണിമാത്യു, സാജു കെ.സി, പോൾസൺ പീറ്റർ, സിബി ജോർജ്, ജോസ് എം വർഗീസ്, ജെസി മോൾ, റീന ബിനോയി എന്നിവർ നേതൃത്വം നല്കി.
