കോതമംഗലം: രൂപത പിതൃവേദിയുടെ ഒരുവർഷത്തേക്കുള്ള മാർഗരേഖ പ്രകാശനം ചെയ്തു. കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ നടന്ന ജൂബിലി ദമ്പതിസംഗമത്തിൽവച്ച് അഭിവന്ദ്യ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ പിതൃവേദി രൂപത പ്രസിഡന്റ് പ്രൊഫ. ജോസ് അബ്രഹമിന് മാർഗരേഖ കൈമാറികൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ പിതൃവേദി രൂപത ഡയറക്ടർ ഫാ. ആന്റണി പുത്തൻകുളം രൂപത രൂപത വൈസ് പ്രസിഡന്റ് ദേബർ ജോസഫ് , രൂപതാ സെക്രട്ടറി ജിജി പുളിക്കൽ ,ജോയിൻ സെക്രട്ടറി ജോയി ജോസഫ് , ട്രഷറർ ബിജു പറപ്പനാട്ട്, തുടങ്ങിയവർ പങ്കെടുത്തു.
നിലവിൽ 60 ളം ഇടവകകളിൽ പിതൃവേദി എന്ന സംഘടന പ്രവർത്തിക്കുകയും പിതാക്കളുടെ ഉന്നമനത്തിനായി ഒട്ടനവധി പ്രോഗ്രാമുമുകൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷത്തോടെ രൂപതയിലെ മുഴുവൻ ഇടവകകളിലും പിതൃവേദി രൂപീകരിക്കാൻ രൂപതകമ്മിറ്റി ലക്ഷ്യമിടുന്നതായി സെക്രട്ടറി ജിജി പുളിക്കൽ പറഞ്ഞു.
