കോതമംഗലം : സെന്റ്.ജോസഫ്സ് ധർമ്മഗിരി ആശുപത്രി ട്രസ്റ്റിന്റെ കീഴിൽ സെന്റ് ജോസഫ്സ് കോളേജ് ഓഫ് പരമെഡിക്കൽ സയൻസസ് എന്ന പേരിൽ നാല് വർഷത്തെ ബിരുദ B Sc MLT കോഴ്സ് ആരംഭിച്ചു.നാട്ടിലും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ ലഭിക്കുന്ന ഈ കോഴ്സിന് ആരോഗ്യ സർവ്വകലാശാലയുടെ അഗീകാരം ലഭിച്ചിട്ടുള്ളതാണ്.ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിൽ ആരംഭിച്ച കോളേജിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സമ്മേളനത്തിന് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സി. ലിസ്മരിയ എം സ് ജെ അധ്യക്ഷത വഹിച്ചു.കത്തീഡ്രൽ വികാരി ഫാ. തോമസ് ചെറുപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.അഡ്മിനിസ്ട്രേറ്റർ റവ. സി. അഭയ,സി. ജോബി,വാർഡ് കൗൺസിലർ അഡ്വ. ജോസ് വർഗീസ്,പ്രിൻസിപ്പൽ റോമി കെ എസ് എന്നിവർ പങ്കെടുത്തു.ജനുവരി 6 മുതൽ റഗുലർ ക്ലാസ്സുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
