കോതമംഗലം: 18 ടീമുകള്‍ പങ്കെടുത്ത കോതമംഗലം ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം സീസണ്‍ സമാപിച്ചു. ചേലാട് ടിവിജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ പരീക്കണ്ണിയെ സ്ലയേഴ്സ് കറുകടം പരാജയപ്പെടുത്തി. 19 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ട് ആയ പരീക്കണ്ണിക്കെതിരെ 17 ഓവറില്‍ 7 വിക്കറ്റ് വിജയമാണ് ക്യാപ്റ്റന്‍ അരുണ്‍ ബെന്നി നയിച്ച കറുകടം ടീം നേടിയത്. 89 റണ്‍സും 2 വിക്കറ്റും നേടിയ ഹരികൃഷ്ണന്‍ കെ.ആര്‍ മാന്‍ ഓഫ് ദി മാച്ച് ആയി.






















































