Connect with us

Hi, what are you looking for?

NEWS

നീല യൂണിഫോം ഉപേക്ഷിച്ച് ചുമന്ന യൂണിഫോം ധരിച്ചു കോതമംഗലം ടൗണിലെ പത്ത് അംഗീകൃത ചുമട്ട് തൊഴിലാളികൾ.

 

കോതമംഗലം : സി പി ഐ യിൽ നിന്നും പുറത്ത് പോയവർ വീണ്ടും സി പി ഐ യിൽ തിരികെയെത്തി. ഒരു വർഷം മുമ്പ് സി പി ഐ യിൽ നിന്ന് സി പി എം ലേക്കു മാറിയ വരാണ് തിരികെയെത്തിയത്. സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സി എ സിദ്ധിക്ക്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറിയായിരുന്ന എൻ യു നാസർ എന്നിവരും തങ്കളം മേഖലയിലെ അൻപതോളം പ്രവർത്തകരുമാണ് തിരികെ സി പി ഐ യിൽ എത്തിയത്.

കോതമംഗലം ടൗണിലെ പത്ത് അംഗീകൃത ചുമട്ട് തൊഴിലാളികൾ നീല യൂണിഫോം മാറി എ ഐ ടി യു സി യുടെ ചുമന്ന യൂണിഫോം ധരിച്ചു പണിക്കിറങ്ങി. മുന്നോടിയായി ഇന്നലെ രാവിലെ സി പി ഐ മണ്ഡലം കമ്മറ്റി ഓഫീസിനു സമീപമുള്ള കൊടി മരത്തിൽ എ ഐ ടി യു സി യുടെ പതാക മണ്ഡലം സെക്രട്ടറി എം എസ് ജോർജ് ഉയർത്തി.

സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ, എം കെ രാമചന്ദ്രൻ , എം എസ് ജോർജ് , പി റ്റി ബെന്നി, റ്റി സി ജോയി, പി കെ രാജേഷ്, പി എ അനസ്, മാർട്ടിൻ സണ്ണി, എം ആർ ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു. ചുമട് തൊഴിലാളി യൂണിയൻ (എ ഐ ടി യു സി ) ഭാരവാഹികളായി പി എ അനസ് (പ്രസിഡന്റ്) എം എസ് ജോർജ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

You May Also Like