എറണാകുളം : ജില്ലയിൽ ഇന്ന് (30/05/20) 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
• മെയ് 28 ന് കുവൈറ്റ് – തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരനാണ് പോസിറ്റീവായ ഒന്നാമത്തെയാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ തിരുവനന്തപുരത്ത് കാരക്കോണം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
• മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
• സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ജീവനക്കാരായ 44 വയസ്സും, 27 വയസ്സുമുള്ള മഹാരാഷ്ട്ര സ്വദേശികളായ 2 പേരാണ് രോഗം സ്ഥിരീകരിച്ച മറ്റ് 2 പേർ .ഇതിൽ ഒരാൾ മെയ് 26 ന് കാറിലുo, മറ്റെയാൾ മെയ് 27 ന് വിമാനത്തിലുമാണ് മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തിയത്. ഇവർ സ്ഥാപന നിരീക്ഷണത്തിലായിരുന്നുഇവർ ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ കോ വിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ലോക്ക് ഡൗൺ കാലയളവിൽ എറണാകുളം ജില്ലയിലേക്ക് വിദേശത്ത് നിന്നും ഇത് വരെ എത്തിയത് 1664 പേരാണ്. ഇതിൽ 94 പേർ 65 വയസിനു മുകളിലുള്ളവരും, 136 പേർ 10 വയസ്സിൽ താഴെയുള്ളവരും, 195 പേർ ഗർഭിണികളും ആണ്. ഇവരിൽ 786 പേരെ വീടുകളിലും, 862 പേരെ വിവിധ കോവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. 16 പേരെയാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ആക്കിയത്. ഇതേ കാലയളവിൽ തന്നെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്കെത്തിയത് 3923 പേരാണ്. ഇതിൽ 2076 പേർ റോഡ് മാർഗവും, 608 പേർ ട്രെയിൻ മാർഗവും, 1202 പേർ വിമാനങ്ങൾ വഴിയും, 37 പേർ കപ്പലുകൾ വഴിയും ആണ് ജില്ലയിൽ എത്തിയത്. ഇവരിൽ 34 പേരെ വിവിധ സ്ഥാപനങ്ങളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ വഴി എത്തിയവരിൽ 16 പേർക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ വന്നത് ആഭ്യന്തര വിമാനത്തിലാണ്(മഹാരാഷ്ട്ര). ബാക്കി 15 പേരും എത്തിയത് ഗൾഫ് നാടുകളിൽ നിന്നാണ്. കപ്പൽ മാർഗം എത്തിയവരിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2 പേർ വന്നത് മാലിദ്വീപിൽ നിന്നും, 4 പേർ (തീര സംരക്ഷണ സേന ഉദ്യോഗസ്ഥർ) വന്നത് ഇതര സംസ്ഥാനത്ത് നിന്നും ആണ്. ട്രെയിൻ മാർഗം വന്ന 4 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു. 3 പേർ വന്നത് മഹാരാഷ്ട്രയിൽ നിന്നും, ഒരാൾ ഉത്തർപ്രദേശിൽ നിന്നുമാണ് എത്തിയത്.റോഡ് മാർഗം വന്നവരിൽ രോഗം സ്ഥിരീകരിച്ചത് 4 പേർക്കാണ്. 2 പേർ വന്നത് ചെന്നൈയിൽ നിന്നും, രണ്ടു പേർ വന്നത് മഹാരാഷ്ട്രയിൽ നിന്നും ആണ്.
ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077
കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ക്കും വ്യത്യസ്തവും വിനോദകരവും വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും.. Please Join Our whatsapp group… https://chat.whatsapp.com/FDlLZKrtHnN6XvDV7Nngi7