കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ്റെ കോതമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി. മദ്ധ്യമേഖല പ്രസിഡൻ്റ് എൻ. ഹരി ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി. സംസ്ഥാന കമ്മറ്റി അംഗം പി.പി. സജീവ്, ബി.ഡി.ജെ.എസ്. സംസ്ഥാന സെക്രട്ടറി അജി നാരായണൻ, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി. നടരാജൻ, കോതമംഗലം മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ മാങ്ങോട്, കവളങ്ങാട് മണ്ഡലം പ്രസിഡൻ്റ് അഡ്വ. സൂരജ് മലയിൽ, ജനറൽ സെക്രട്ടറിമാരായ ഇ. കെ. അജിത് കുമാർ, അരുൺ നെല്ലിമറ്റം, എ.എൻ. ഗംഗാധരൻ, എം.എൻ. ജയചന്ദ്രൻ, എ.എൻ. രാമചന്ദ്രൻ നായർ, എം.എ. സുരേന്ദ്രൻ, കെ.ആർ. രഞ്ജിത്, രാജു ആചാര്യ, ഗ്രേസി ഷാജു എന്നിവർ സംസാരിച്ചു.