കോതമംഗലം : കോതമംഗലം സർവീസ് സഹകരണ ബാങ്ക് 583-ന്റെ പ്രസിഡന്റായി എൽദോസ് പോൾ തോമ്പ്രയിലിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് അദേഹത്തെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.13 അംഗ ഭരണസമിതിയിലെ എല്ലാവരും എല്‍ഡിഎഫുകാരാണ്. നിലവിലെ പ്രസിഡന്‍റ് കെ.കെ.ടോമി മുനിസിപ്പല്‍ ചെയര്‍മാനായതിനാലാണ് മറ്റൊരാളെ പരിഗണിക്കാന്‍ സി.പി.എം.തയ്യാറായത്. നിലവിൽ കോതമംഗലം നഗരസഭാ നാലാം വാര്‍ഡ് കൗൺസിലറും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗവുമാണ് എൽദോസ്. ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിലെ എല്ലാവരും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ഇപ്പോഴത്തെ നഗരസഭാ ചെയർമാൻ കെ.കെ ടോമിയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ഭരണസമിതി.
