Connect with us

Hi, what are you looking for?

NEWS

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ കോതമംഗലം താലൂക്ക് തല സമാപന സമ്മേളനവും സെമിനാറും നടന്നു.

കോതമംഗലം: കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെയും സഹകരണ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ അറുപത്തിയെട്ടാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ കോതമംഗലം താലൂക്ക് തല സമാപന സമ്മേളനവും സെമിനാറും ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ അധ്യക്ഷത വഹിച്ചു.പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് നിർവ്വഹിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ,മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,സഹകരണ സംഘം പ്രസിഡൻ്റുമാരായ കെ ബി മുഹമ്മദ്,  കെ എ ജോയി,എ ജെ ജോൺ,എം ജി രാധാകൃഷ്ണൻ,വി എം ബിജുകുമാർ, പി എസ് നജീബ്,കെ സി അയ്യപ്പൻ,സി കെ വിദ്യാസാഗർ,അനു വിജയനാഥ്, അസിസ്റ്റൻ്റ് ഡയറക്ടർ മുഹമ്മദ് ഷെരീഫ് എന്നിവർ ആശംസകൾ പറഞ്ഞു. അസിസ്റ്റൻ്റ് രജിസ്ട്രാർ ജോയി ഫ്രാൻസിസ് സെമിനാർ അവതരിപ്പിച്ചു.എം എസ് പൗലോസ് സ്വാഗതവും അസിസ്റ്റൻ്റ് രജിസ്ട്രാർ കെ വി സുധീർ കൃതജ്ഞതയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....