Connect with us

Hi, what are you looking for?

NEWS

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പിലാക്കാൻ അനുവദിക്കില്ലന്നും ഇന്ന് മുതൽ അനിശ്ചിതകാല സമരപരിപാടികൾ നടത്തുമെന്നും മതമൈത്രി.

കോതമംഗലം: ആഗോള തീർത്ഥാടന കേന്ദ്രവും, പരിശുദ്ധ യെൽദോ മാർ ബസ്സേലിയോസ് ബാവായുടെ കബറിടവും സ്ഥിതി ചെയ്യുന്ന ചെറിയപള്ളി സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു മതമൈത്രി സമിതി നടത്തിവരുന്ന സമര പരിപാടികൾ പുനരാരംഭിച്ചു കൊണ്ടു ചെറിയപള്ളിത്താഴത്തു സൂചന സത്യാഗ്രഹ നടത്തുകയുണ്ടായി. 2021 ജനുവരി 8നകം കോതമംഗലം മാർ തോമ ചെറിയപള്ളി ഏറ്റെടുത്തു ഓർത്ത്ഡോക്സ് പക്ഷത്തിനു കൈമാറണം എന്നും അതിനു സർക്കാരിനു കഴിഞ്ഞില്ലായെങ്കിൽ CRPF പള്ളി ഏറ്റെടുത്തു നൽകണമെന്ന ബഹു. ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് കോതമംഗലത്തു നടപ്പിലാക്കാൻ അനുവദിക്കയില്ലാ എന്നും ആയതിനെ കോതമംഗലത്തെ പൗരാവലിയെ അണിനിരത്തി ചെറുക്കുമെന്നു സൂചിപ്പിച്ചു കൊണ്ടു ജനുവരി 4 മുതൽ അനിശ്ചിതകാല സമരപരിപാടികൾ നടത്തുന്നതിനു മതമൈത്രി സമിതി തീരുമാനിച്ചു.

ജനു. 4 തിങ്കളാഴ്ച രാവിലെ 10 മുതൽ 12.30 വരെ വിവിധ ജന പ്രതിനിധികളുടെ നേതൃത്വത്തിൽ പള്ളിത്താഴത്തു സത്യാഗ്രഹം നടത്തുകയുണ്ടായി. നിയമ നിർമ്മാണത്തിലൂടെ സഭയുടെ വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. മതമൈത്രി സമിതി ചെയർമാൻ. AG ജോർജ് (കൗൺസിലർ) അദ്ധ്യക്ഷത വഹിച്ച സത്യാഗ്രഹ സമരത്തിൽ മതമൈത്രി കൺവീനർ KA നൗഷാദ് (കൗൺസിലർ) സ്വാഗതം ആശംസിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ ഉദ്ഘാടനം നിർവഹിച്ച സത്യാഗ്രഹ സമരത്തിൽ പെരുമ്പാവൂർ MLA എൽദോസ് കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. സത്യാഗ്രഹത്തിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു കോതമംഗലം MLA ആന്റണി ജോൺ സംസാരിച്ചു.

തുടർന്നു സമരത്തിനു പിന്തുണ അർപ്പിച്ചു കൊണ്ടു മുൻ വനിതാ കമീഷൻ മെമ്പർ Dr ലിസ്സി ജോസ് , വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് EK സേവ്യർ, നഗരസഭ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ, പല്ലാരിമംഗലം പ്രഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, കവളങ്ങാട് പ്രഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, കീരംപാറ പ്രഞ്ചായത്ത് പ്രസിഡന്റ് VC ചാക്കോ, പിണ്ടിമന പ്രഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പല്ലാരിമംഗലം പ്രഞ്ചായത്ത് വൈസ് പ്രസിഡന്റ് OE അബ്ബാസ് , കീരംപാറ പ്രഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ ജോർജ്, നഗരസഭ കൗൺസിലർമാരായ ഭാനുമതി രാജു, ബിൻസി സിജു, കീരംപാറ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മാമച്ചൻ ജോസഫ്, മെമ്പർ ലിസ്സി ജോളി, എന്നീ ജനപ്രതിനിധികളും, മാർത്തമറിയം കത്തീഡ്രൽ വലിയ പള്ളി വികാരി ഫാ. കുര്യാക്കോസ് ചാത്തനാട്ട്, ജോർജ് എടപ്പാറ തുടങ്ങിയവർ സംസാരിച്ചു. മതമൈത്രി സമിതി സെക്രട്ടറി അഡ്വ. രാജേഷ് രാജൻ കൃതജ്ഞത രേഖപ്പെടുത്തി ജനു 4ലെ സമര പരിപാടികൾ അവസാനിപ്പിക്കുകയുണ്ടായി. ജനുവരി 5 നാളെ മുവാറ്റുപുഴ നഗരസഭ ചെയർമാൻ എൽദോസ് പി.പി ഉത്ഘാടനം ചെയ്യും.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...