NEWS
വ്യാജ രേഖ ചമച്ച തോമസ് പോളിനെ അറസ്റ്റ് ചെയ്യാത്തതിൽ കൂറ്റൻ പ്രതിഷേധം.

മൂവാറ്റുപുഴ : കോതമംഗലം മാർ തോമ ചെറിയ പള്ളി പിടിച്ചെടുക്കാൻ 1934 ഭരണഘടനയുടെ വ്യാജ പതിപ്പ് കോടതിയിൽ ഹാജരാക്കിയ തോമസ് പോളിനെതിരെ F.I.R രേഖപ്പെടുത്തിയിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ D.Y.S.P ഓഫീസിലേക്ക് നടത്തുന്ന സായാഹ്ന ജനകീയ മാർച്ചിൽ ആയിരക്കണക്കിനാളുകൾ അണി ചേർന്നു. വെള്ളൂർക്കുന്നം ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി നിർമല ജംഗ്ഷനിലൂടെ DYSP ഓഫീസിലേക്കായിരുന്നു മാർച്ച്. കോതമംഗലം ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടത്തിന്റെ ഐതീഹ്യവും സംസ്ക്കാരവും നഷ്ടപ്പെടുത്തുവാനുള്ള മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെയായിരുന്നു ജനകീയ മാർച്ച്. ഡി.വൈ.എസ്.പി ഓഫീസിന് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. മുൻ എം.എൽ.എ ബാബു പോൾ ഉദ്ഘാടനം ചെയ്തു.
1934 ഭരണഘടനയുടെ യഥാർത്ഥ പതിപ്പ് ഇത് വരെയും ആരും കണ്ടിട്ടില്ലെന്ന് ആരോപിച്ചു. തോമസ് പോൾ ഒരു വ്യാജ വിധിയിലൂടെയാണ് പള്ളി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്നും ബാബു പോൾ പറഞ്ഞു. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ മുഖ്യ പ്രഭാഷണം നടത്തി. നീതി നടപ്പാക്കാൻ അയോധ്യ വിഷയത്തിൽ സുപ്രീം കോടതി എടുത്ത നിലപാട് എന്ത് കൊണ്ടാണ് ചെറിയ പള്ളി വിഷയത്തിൽ സ്വീകരിക്കാത്തത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ്, കെ.പി ബാബു, ഷമീർ പനയ്ക്കൽ, എം.എസ്. എൽദോസ്, എൻ.സി ചെറിയാൻ, ഷിബു തെക്കുംപുറം, അബു മൊയ്തീൻ, ചന്ദ്രകല ശശിധരൻ, അഡ്വ.രാജേഷ് രാജൻ, പ്രവീൺ തൃക്കരിയൂർ, റോയ് കെ പോൾ, എ. ടി പൗലോസ്, ജോമി തെക്കേക്കര, പി.എം സിദ്ധിഖ്, ജെയിംസ് കൊറമ്പേൽ, ബാബു പോൾ മാറാച്ചേരി, സുബാഷ് കടക്കോട്, സി.കെ ഷാജി, ബേബി ചുണ്ടാട്ട്, ബിനോയ് മണ്ണംചേരി, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
NEWS
അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയും രജിസ്റ്റർ ചെയ്യുന്നുണ്ട്. ഡാറ്റ ശേഖരിച്ചും രജിസ്റ്റർ ചെയ്യുന്നുണ്ട്. ജനമൈത്രി പോർട്ടൽ വഴി തത്സമയമാണ് രജിസ്ടേഷൻ നടക്കുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 7870 അതിഥിത്തൊഴിലാളികൾ. ബിനാനിപുരം സ്റ്റേഷനിൽ 6250 മൂവാറ്റുപുഴ സ്റ്റേഷനിൽ 5355പേരും, രജിസ്റ്റർ ചെയ്തു. കുറുപ്പംപടിയിലും, കോതമംഗലത്തും 4200 പേരും രജിസ്റ്റർ ചെയ്തു. കുന്നത്തുനാട് 3900 പേരാണ് രജിസ്റ്റർ ചെയ്തത്. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. രജിസ്ട്രേഷൻ നടപടികൾക്ക് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. അതിഥിത്തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ. ബാങ്ക്, ജോലി പരിചയം, ആധാർ നമ്പർ, സോഷ്യൽ മീഡിയാ വിവരങ്ങൾ, നാട്ടിലെ വിവരങ്ങൾ, പോലീസ് സ്റ്റേഷൻ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ, കുടുംബ സംബന്ധിയായ കാര്യങ്ങൾ, തൊഴിൽ സംബന്ധിയായ വിവരങ്ങൾ, കേസുമായി ബന്ധപെട്ട കാര്യങ്ങൾ, ഫോട്ടോ ഇത്തരത്തിൽ നാൽപ്പതോളം കാര്യങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും, രജിസ്റ്റർ ചെയ്യാത്തവരുടെ കാര്യത്തിൽ നടപടിയുണ്ടാകുമെന്നും, പങ്കാളികളാക്കുന്ന കാര്യത്തിൽ തൊഴിലുടമകൾ ശ്രദ്ദിക്കണമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
NEWS
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ,നഗരസഭയുടെ ശുചീകരണ തൊഴിലാളികളടക്കം അടങ്ങുന്ന ഒരു വിപുലമായ ശുചീകരണ യജ്ഞമാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ മാരായ കെ വി തോമസ്, ഭാനുമതി രാജു,ഷിബു കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
CRIME8 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS4 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
You must be logged in to post a comment Login