കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളി കേരള സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മാർച്ച് 12 ഞായറാഴ്ച പ്രത്യാശ ദിനം വിവിധ പ്രാർത്ഥനാ ചടങ്ങുകളോടെ ആചരിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി നിയമ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷൻ സർക്കാരിനു സമർപ്പിച്ച മലങ്കര സഭാ തർക്ക പരിഹാര ബിൽ നിയമമാക്കി മലങ്കര സഭയിൽ ശാശ്വത സമാധാനമുണ്ടാക്കുന്നതിന് ഇതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് നിർദ്ദേശം നൽകിയതിൽ യാക്കോബായ സുറിയാനി സഭയുടെ കടപ്പാട് മുന്നണി അറിയിക്കുന്നതിനായി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഇടയലേഖനം വായിക്കുകയും തുടർന്ന് നന്ദിപ്രമേയം പാസാക്കുകയും ചെയ്തു. ചെറിയ പള്ളി ട്രസ്റ്റി അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട് നന്ദി പ്രമേയം അവതരിപ്പിച്ചു. ട്രസ്റ്റി ബിനോയി തോമസ് മണ്ണംഞ്ചേരി പ്രമേയത്തിന്റെ അനുവാദകനായി.
ഞായറാഴ്ച രാവിലെ 6 മണിക്കും 7.15 നും 8.45 നു മായി മൂന്ന് വി.കുർബ്ബാനകളിലും ശ്രേഷ്ഠ ബാവായുടെ ഇടയലേഖനം പള്ളിയിൽ വായിക്കുകയും ഐക്യദാർഢ്യ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് പരി.ബസേലിയോസ് യൽ ദോ ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തുകയും പരി.സഭയ്ക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. പ്രാർത്ഥനകൾക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു.ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് ഫാ. ബേസിൽ ഇട്ടിയാണിക്കൽ , പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണംഞ്ചേരി എന്നിവർ നേതൃത്വം നൽകി.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx