Connect with us

Hi, what are you looking for?

NEWS

റീ സൈക്കിൾ കേരളക്ക് പിന്തുണയുമായി കോതമംഗലം മാർ തോമ ചെറിയപള്ളി.

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി വൈ എഫ് ഐ നടപ്പാക്കുന്ന റീ സൈക്കിൽ കേരളയ്ക്ക് കൈതാങ്ങായി കോതമംഗലം മാർത്തോമാ ചെറിയപള്ളി. പള്ളിയിലെയും,ഏഴോളം അനുബന്ധ സ്ഥാപനങ്ങളിലെയും രണ്ട് ടണ്ണോളം പഴയ പത്രങ്ങൾ പാഴ് വസ്തുക്കൾ എന്നിവ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ നിന്നും ആന്റണി ജോൺ എം എൽ എ ഏറ്റുവാങ്ങി. കോതമംഗലം മാർ തോമ ചെറിയ പള്ളി കാണിച്ച മാതൃക സമൂഹത്തിന് തന്നെ വളരെ മാതൃകാപരമായ പ്രവർത്തനമാണെന്നും ചടങ്ങിൽ എം എൽ എ പറഞ്ഞു. ഫാദർ എൽദോസ് കാക്കനാട്ട്,ട്രസ്റ്റിമാരായ ബിനോയ്‌ മണ്ണഞ്ചേരി,അഡ്വ സി ഐ ബേബി,മുൻസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്‌,ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി ആദർശ് കുര്യാക്കോസ്,പ്രസിഡന്റ്‌ ജിയോ പയസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...