കോതമംഗലം : പരി.യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുവാനും ഇടവക ജനത്തിന്റെ അവകാശങ്ങളും, ആരാധനസ്വാതന്ത്രവും ഉറപ്പ് വരുത്തുവാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപളളിയില്‍ ഇന്ന് (11/09/2020) പ്രതിഷേധ സമരം നടത്തി. വികാരിമാരായ ഫാ.കുര്യാക്കോസ് ചാത്തനാട്ട്,ഫാ.മോന്‍സി എബ്രാഹം നിരവത്തുകണ്ടത്തില്‍,ഫാ.ജോബി ജോസ് തോംബ്ര തുടങ്ങിയവര്‍ സംസാരിച്ചു. മാനേജിംഗ്കമ്മറ്റിഅംഗങ്ങള്‍, ഭക്തസംഘടനകള്‍, കുടുംബയൂണിറ്റുകള്‍ തുടങ്ങിയവര്‍ സംയുക്തമായാണ് പ്രതിക്ഷേധം നടത്തിയത്.
